Friday, June 18, 2021

ഒരു മാസത്തെ ശമ്പളമായ 67887/- രൂപ കോവിഡ് ദുരിതാശ്വാസത്തിന്; മാതൃകയാക്കാം രായമംഗലം സ്വദേശിയായ ഈ പോലീസ് ഉദ്യോഗസ്ഥനെ

Must Read

കോവിഡ് ദുരിത കാലത്ത് നാടിന് താങ്ങായി ഒരു പോലീസ് ഉദ്യോഗസ്ഥൻ. ഒരുമാസത്തെ ശമ്പളം കോവിഡ് ദുരിതാശ്വാസത്തിന് സംഭാവനയായി നൽകിയാണ് നാടിന് താങ്ങായ തത്.

ഈ ദുരിതകാലത്ത് നാടിൻ്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായത് രായമംഗലം സ്വദേശിയായ
സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ
പി എസ് വേണുഗോപാലാണ്.

കോവിഡ് ദുരിതകാലത്ത് മുൻനിര പോരാളിയായി നാടിന് കാവലായി നിൽക്കുമ്പോഴും, അതു മാത്രം പോര എന്ന ചിന്തയിൽ നിന്നാണ് തൻ്റെ ഒരു മാസത്തെ ശമ്പളം കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകാൻ വേണുഗോപാൽ തീരുമാനിച്ചത്.

രായമംഗലം ഗ്രാമപഞ്ചായത്തിലെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്കാണ് സംഭാവന നൽകിയത്. പോണേക്കുടി വീട്ടിൽ
പി എസ് വേണുഗോപാൽ ഒരു മാസത്തെ ശമ്പളമായ 67887/- രൂപയാണ് നൽകിയത് .

ഈ തുക സമൂഹ അടുക്കള, സൗജന്യ ആംബുലൻസ്, ടാക്സി സൗകര്യം, ഡൊമിസിലിയറി കെയർ സെൻറർ, ഭക്ഷ്യകിറ്റ് വിതരണം, വാർഡ് തല വാർറൂമുകളുടെ ക്രമീകരണം തുടങ്ങിയ വിവിധ പദ്ധതികൾക്ക് ഉപയോഗിക്കാനാണ് പഞ്ചായത്തിൻ്റെ തീരുമാനം. രണ്ട് മാസമായി നടന്നുവരുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകുന്നവയാണ് ഇത്തരം സഹായങ്ങൾ. ഒരു വ്യക്തി ഈ ആവശ്യത്തിലേയ്ക്ക് നൽകിയതിൽ ഏറ്റവും വലിയ തുകയാണിത്. പഞ്ചായത്ത് പ്രസിഡന്റ് എൻ പി അജയകുമാർ തുക ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ്
ദീപ ജോയി, ചെയർമാന്മാരായ ബിജു കുര്യാക്കോസ്, സ്മിത അനിൽ കുമാർ, എസ് മോഹനൻ, സാബുപോൾ, സെക്രട്ടറി
എൻ രവി കുമാർ,
പി എസ് സുരേഷ് എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Latest News

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ യാത്രാനിരക്ക് കൂട്ടണമെന്ന് സ്വകാര്യബസുടമകള്‍

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ യാത്രാനിരക്ക് കൂട്ടണമെന്ന് സ്വകാര്യബസുടമകള്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെയും ഗതാഗതമന്ത്രി ആന്റണി രാജുവിനെയും കാണും. അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍...

More News