Thursday, July 29, 2021

51 സെന്റിമീറ്റര്‍ മാത്രം പൊക്കമുള്ള പശു;ബംഗ്ലാദേശില്‍ ലോകത്തിലെ തന്നെ ഏറ്റവും പൊക്കം കുറഞ്ഞ പശുവിനെ കാണാന്‍ ഒഴുകിയെത്തി ജനം

Must Read

ധാക്ക: ബംഗ്ലാദേശില്‍ ലോകത്തിലെ തന്നെ ഏറ്റവും പൊക്കം കുറഞ്ഞ പശുവിനെ കാണാന്‍ ഒഴുകിയെത്തി ജനം. 51 സെന്റിമീറ്റര്‍ മാത്രം പൊക്കമുള്ള പശുവാണ് കൗതുകമാകുന്നത്. ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ പശുവാണിതെന്നാണ് അവകാശവാദം.

കോവിഡ് വ്യാപനം തടയുന്നതിന് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കേയാണ്, ഇതെല്ലാം ലംഘിച്ച് കൊണ്ട് ജനം പശുവിനെ കാണാന്‍ തടിച്ചുകൂടിയത്. ധാക്കയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ചാരിഗ്രാമിലെ ഫാമിലാണ് പശുവിനെ വളര്‍ത്തുന്നത്. റാണി എന്നാണ് പശുവിന്റെ പേര്്.

പൊക്കം പോലെ ഭാരവും കുറവാണ്. 26 കിലോ തൂക്കമാണ് പശുവിന്. ഗിന്നസ് ബുക്കില്‍ ഇടംപിടിച്ച പശുവിനേക്കാള്‍ പത്തുസെന്റിമീറ്റര്‍ പൊക്കം കുറവാണ് ഇതിനെന്നാണ് ഉടമയുടെ അവകാശവാദം. കേരളത്തിലെ മാണിക്യത്തിനാണ് നിലവില്‍ ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ പശു എന്ന ഗിന്നസ് റെക്കോര്‍ഡ്. വെച്ചൂര്‍ ഇന്നത്തില്‍പ്പെട്ട പശുവാണിത്. 2014ലാണ് 61 സെന്റിമീറ്റര്‍ മാത്രം പൊക്കവുമായി ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചത്. മൂന്ന് മാസത്തിനകം ഏതാണ് ഏറ്റവും പൊക്കം കുറഞ്ഞ പശു എന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് അറിയിച്ചു.

റാണി ഭൂട്ടാനില്‍ നിന്നുള്ള പശുവാണ്. ബംഗ്ലാദേശില്‍ ഇറച്ചിക്ക് വേണ്ടിയാണ് ഇതിനെ കൊണ്ടുവന്നത്. ഫാമിലുള്ള മറ്റു ഭൂട്ടാനില്‍ നിന്നുള്ള പശുക്കള്‍ക്ക് റാണിയുടെ ഇരട്ടി വലിപ്പമുണ്ട്. റാണിയുടെ സുരക്ഷ കണക്കിലെടുത്ത് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ഫാമിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

Leave a Reply

Latest News

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നിയമ ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കാനായില്ലെന്ന് വ്യാജ അഭിഭാഷക സെസിസേവ്യർ

കൊച്ചി: സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നിയമ ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കാനായില്ലെന്ന് വ്യാജ അഭിഭാഷക സെസിസേവ്യർ. കോടതിയിൽ വ്യാജമായി പ്രാക്ടീസ് നടത്തിയ കേസിലെ പ്രതി സെസി സേവ്യര്‍ ഹൈക്കോടതിയിൽ...

More News