Monday, November 23, 2020

ആറ്റിങ്ങലിൽ 502 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ മുഖ്യകണ്ണി അറസ്റ്റിൽ

Must Read

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1023, കോഴിക്കോട് 514, പാലക്കാട് 331, എറണാകുളം 325, കോട്ടയം 279, തൃശൂര്‍...

പിതാവ് മരിച്ചപ്പോൾ മദ്യം ആവശ്യപ്പെട്ട് സ്വപ്‌ന വിളിച്ചിരുന്നു;സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് അകന്ന ബന്ധുവാണെന്ന് ബാറുടമ ബിജു രമേശ്

തിരുവനന്തപുരം : സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് അകന്ന ബന്ധുവാണെന്ന് ബാറുടമ ബിജു രമേശ്. സ്വപ്‌ന തന്നെ വിളിച്ചിട്ടുണ്ട്. കോണ്‍സുലേറ്റിലെ ജീവനക്കാര്‍ക്ക് മദ്യം...

കിയ മോട്ടോര്‍സ് എസ്‌യുവിയുടെ റഗ്ഗഡ് X-ലൈന്‍ കണ്‍സെപ്റ്റിനെ പരിചയപ്പെടുത്തി

സോറന്റോ എസ്‌യുവിയുടെ രണ്ട് പുതിയ വേരിയന്റുകളുമായി മോഡല്‍ ലൈന്‍ വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ് കിയ മോട്ടോര്‍സ്. അതിന്റെ ഭാഗമായി എസ്‌യുവിയുടെ റഗ്ഗഡ് X-ലൈന്‍ കണ്‍സെപ്റ്റിനെ ബ്രാന്‍ഡ് പരിചയപ്പെടുത്തി....

തിരുവനന്തപുരം: ആറ്റിങ്ങലിൽ 502 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ മുഖ്യകണ്ണി അറസ്റ്റിൽ. ആറ്റിങ്ങൽ മുടപുരം സ്വദേശി ജയചന്ദ്രൻ നായരാണ് പിടിയിലായത്. ഒളിവിലായിരുന്ന ജയചന്ദ്രനെ തിരുവനന്തപുരം അസി. എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുളള സംഘമാണ് പിടികൂടിയത്.

സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളിലൊന്നായ ആറ്റിങ്ങൽ കേസിലെ മുഖ്യകണ്ണിയാണ് പിടിയിലാകുന്നുത്. കണ്ടെയ്നര്‍ ലോറിയുടെ രഹസ്യ അറയിൽ സൂക്ഷിച്ചായിരുന്നു ഇരുപത് കോടി രൂപ വില വരുന്ന കഞ്ചാവ് കടത്തിയത്. ആന്ധ്രയിൽ നിന്നുമാണ് ഇവ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യാനായി എത്തിച്ചത്.ആന്ധ്രയിലെ കഞ്ചാവ് കടത്തുകാരനായ രാജുഭായിയാണ് കഞ്ചാവ് നൽകിയത്. വടകര സ്വദേശിയായ ജിതിൻ രാജാണ് കഞ്ചാവ് കടത്തിയത്. ജയചന്ദ്രന്റെ കൈവശം സൂക്ഷിച്ച ശേഷം മറ്റുളളവർക്ക് കൈമാറാനായിരുന്നു പദ്ധതി.

വർഷങ്ങൾക്ക് മുൻപ് ഇയാൾ കളളനോട്ട് കേസിൽ പ്രതിയായിട്ടുണ്ട്. ചിറയിൻകീഴ് സ്റ്റേഷനിലെ പൊലീസുകാരന്റെ വീടാക്രമിച്ച കേസിലും ഇയാൾ പ്രതിയാണ്.തടിക്കച്ചവടവും മത്സ്യവ്യാപാരവും നടത്തിയ ശേഷമാണ് ജയചന്ദ്രൻ കഞ്ചാവ് കച്ചവടത്തിലേക്ക് തിരിഞ്ഞത്. മത്സ്യം സൂക്ഷിച്ചുവയ്ക്കാനായി ഇയാൾ ഉപയോഗിച്ചിരുന്ന ഗോഡൗണിലേക്ക് കഞ്ചാവ് എത്തിക്കാനായിരുന്നു പദ്ധതി.

ജിതിൻ രാജിന്റേയും രാജുഭായിയുടേയും ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്ന ബാബു എന്ന റിസോർട്ട് ഉടമയേയും പിടികൂടിയിട്ടുണ്ട്. ലോറി ഡ്രൈവര്‍ മാരായ കുല്‍ദീപ് സിങ് ,കൃഷ്ണ എന്നീ ഉത്തരേന്ത്യക്കാരെയും എക്സൈസ് പിടികൂടിയിരുന്നു. രാജുഭായിയേയും കഞ്ചാവ് കടത്തിയ കണ്ടെയ്നറിന്റെ ഉടമയേയും കണ്ടെത്താനായി ആന്ധ്രയിലേക്ക് അന്വേഷണം വ്യാപിപ്പിക്കും.

English summary

502 kg cannabis seized in Attingal Jayachandran Nair, a native of Attingal, was arrested. Thiruvananthapuram Asst. The arrest was made by a team led by the Excise Commissioner.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1023, കോഴിക്കോട് 514, പാലക്കാട് 331, എറണാകുളം 325, കോട്ടയം 279, തൃശൂര്‍...

പിതാവ് മരിച്ചപ്പോൾ മദ്യം ആവശ്യപ്പെട്ട് സ്വപ്‌ന വിളിച്ചിരുന്നു;സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് അകന്ന ബന്ധുവാണെന്ന് ബാറുടമ ബിജു രമേശ്

തിരുവനന്തപുരം : സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് അകന്ന ബന്ധുവാണെന്ന് ബാറുടമ ബിജു രമേശ്. സ്വപ്‌ന തന്നെ വിളിച്ചിട്ടുണ്ട്. കോണ്‍സുലേറ്റിലെ ജീവനക്കാര്‍ക്ക് മദ്യം ആവശ്യപ്പെട്ടാണ് സ്വപ്‌ന വിളിച്ചത്.

കിയ മോട്ടോര്‍സ് എസ്‌യുവിയുടെ റഗ്ഗഡ് X-ലൈന്‍ കണ്‍സെപ്റ്റിനെ പരിചയപ്പെടുത്തി

സോറന്റോ എസ്‌യുവിയുടെ രണ്ട് പുതിയ വേരിയന്റുകളുമായി മോഡല്‍ ലൈന്‍ വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ് കിയ മോട്ടോര്‍സ്. അതിന്റെ ഭാഗമായി എസ്‌യുവിയുടെ റഗ്ഗഡ് X-ലൈന്‍ കണ്‍സെപ്റ്റിനെ ബ്രാന്‍ഡ് പരിചയപ്പെടുത്തി. ഏറ്റവും പുതിയ 2021 സോറന്റോയ്ക്ക് ഇനി...

സാംസങ് ഗാലക്‌സി ഇസഡ് ഫോള്‍ഡ് 3 അടുത്ത ജൂണിൽ വിപണിയിൽ

പുതുക്കിയ ഡിസൈനും കൂടുതല്‍ മെച്ചപ്പെടുത്തിയ സവിശേഷതകളുമായി സാംസങ് ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ സീരീസ് അടുത്ത ജൂണില്‍ ലോഞ്ച് ചെയ്യും. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗാലക്‌സി നോട്ട് സീരീസ് പോലുള്ള മറ്റ് മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ സീരിസുകളെക്കാള്‍...

മേബാക്ക് S -ക്ലാസിനെ മെര്‍സിഡീസ് ആഗോളതല അവതരിപ്പിച്ചു

ബെന്റ്ലി ഫ്ലൈയിംഗ് സ്പര്‍ V8, റോള്‍സ് റോയ്‌സ് ഗോസ്റ്റ് എന്നിവയ്‌ക്കെതിരായ മത്സരം പുതുക്കാനായി 2021 മേബാക്ക് S -ക്ലാസിനെ മെര്‍സിഡീസ് ആഗോളതല അവതരിപ്പിച്ചു. ജര്‍മ്മന്‍ കാര്‍ നിര്‍മാതാക്കളില്‍ നിന്നുള്ള ആഢംബരത്തിന്റെ പര്യായമായ 2021...

More News