Wednesday, July 28, 2021

പ്രതിദിനം 5000 പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതി; രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കാണ് പ്രവേശനം; കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും പ്രവേശനമുണ്ടാകും;ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

Must Read

തിരുവനന്തപുരം: ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മാസപൂജയ്ക്ക് നടതുറക്കുമ്പോള്‍ ഭക്തരെ പ്രവേശിപ്പിക്കാനാണ് അനുമതി. വെര്‍ച്വല്‍ ക്യൂ ഒഴിവാക്കണമെന്ന ദേവസ്വം ബോര്‍ഡിന്റെ ആവശ്യം തള്ളി.

പ്രതിദിനം 5000 പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കാണ് പ്രവേശനം. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും പ്രവേശനമുണ്ടാകും.

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ഇക്കഴിഞ്ഞ വിഷു പൂജയ്ക്കാണ് ഒടുവില്‍ ഭക്തര്‍ക്ക് പ്രവേശനം ലഭിച്ചത്. ഇടവം, മിഥുന മാസപൂജകള്‍ ഭക്തരെ ഒഴിവാക്കിയാണ് നടത്തിയത്. തദ്ദേശ സ്ഥാപനങ്ങളിലെ ടിപിആര്‍ അടിസ്ഥാനത്തില്‍ ശബരിമലയില്‍ ദര്‍ശനം അനുവദിക്കുന്നത് പ്രായോഗികമല്ലെന്ന് ദേവസ്വം ബോര്‍ഡ് അഭിപ്രായപ്പെട്ടിരുന്നു.

Leave a Reply

Latest News

ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) രഹസ്യ ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുറിവുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നു റിപ്പോർട്ട്

കൊച്ചി: ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) രഹസ്യ ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുറിവുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നു റിപ്പോർട്ട്. ഒരു വർഷം മുൻപു നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുമായി...

More News