Tuesday, July 27, 2021

ശരീരത്തിൽ ഒളിപ്പിച്ച കാപ്സ്യൂൾ രൂപത്തിലുള്ള 5 പൊതികൾ; ഇതിൽനിന്നു 32 ലക്ഷം രൂപയുടെ സ്വർണം വേർതിരിക്കാം; 776 ഗ്രാം സ്വർണമിശ്രിതം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി

Must Read

കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 32 ലക്ഷം രൂപ വില മതിക്കുന്ന 776 ഗ്രാം സ്വർണമിശ്രിതം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. ജിദ്ദയിൽനിന്നെത്തിയ മലപ്പുറം സ്വദേശി അബ്ദുൽ സലാം ശരീരത്തിൽ ഒളിപ്പിച്ച കാപ്സ്യൂൾ രൂപത്തിലുള്ള 5 പൊതികളാണു കണ്ടെടുത്തത്. ഇതിൽനിന്നു 32 ലക്ഷം രൂപയുടെ സ്വർണം വേർതിരിക്കാനാവുമെന്ന കരുതുന്നതായി കസ്റ്റംസ് അറിയിച്ചു.അസിസ്റ്റന്റ് കമ്മിഷണർ വെങ്കട് നായിക്, സൂപ്രണ്ടുമാരായ കെ.സുധീർ, ഐസക് വർഗീസ്, തോമസ് വർഗീസ്, പ്രേം പ്രകാശ് മീണ, ഇൻസ്പെക്ടർമാരായ ചേതൻ ഗുപ്ത, കെ.രാജീവ്, ടി.മിനിമോൾ, പ്രമോദ് എന്നിവരാണു സ്വർണം പിടികൂടിയത്

Leave a Reply

Latest News

സ്വന്തം മണ്ണില്‍ വെച്ച് ഒളിംപിക്‌സ് സ്വര്‍ണം എന്ന ഒസാക്കയുടെ സ്വപ്‌നം പൊലിഞ്ഞു; ടെന്നീസില്‍ വൻ അട്ടിമറി

ടോക്യോ: ഒളിംപിക്‌സ് ടെന്നീസില്‍ വൻ അട്ടിമറി. ലോക രണ്ടാം നമ്പര്‍ താരം നവോമിഒസാക്കയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി. മൂന്നാം റൗണ്ടില്‍ ചെക്ക് താരം മാര്‍ക്കേറ്റ അട്ടിമറി...

More News