പാലക്കാട്: പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ സൈന്യം അതിസാഹസികമായി മലമുകളിലെത്തിച്ചു. തന്റെ മകൻ സുരക്ഷിതമായി സൈനികരുടെ കൈകളിലെത്തിയതിന്റെ ആശ്വാസത്തിലാണ് മലയടിവാരത്ത് തന്നെ കഴിയുന്ന ബാബുവിന്റെ അമ്മ റഷീദയും സഹോദരൻ ഷാജിയും ബന്ധുക്കളും. ലോകമെമ്പാടുമുള്ള മലയാളികൾ പ്രാർഥനയോടെ നിന്ന 40 മണിക്കൂറുകൾക്കാണ് ഇവിടെ ഫലം കണ്ടിരിക്കുന്നത്. മലയാളികളൊന്നാകെ ധീര ജവാന്മാർക്ക് ബിഗ് സല്യൂട്ട് നൽകിയിരിക്കുകയാണ്.
റോപ്പിലൂടെ മലമുകളിൽ നിന്ന് താഴെക്കിറങ്ങിയ കമാൻഡോ ബാബുവിനെ സുരക്ഷാ ബെൽറ്റ് ബന്ധിച്ച് കയറിലൂടെ മുകളിലേക്ക് കയറ്റുകയായിരുന്നു. 11 മണിക്കുള്ളില്‍ രക്ഷാപ്രവർത്തനം പൂർത്തീകരിക്കാന്‍ കഴിഞ്ഞത്. രക്ഷാദൗത്യത്തിന് 30 അംഗ സംഘമാണ് രംഗത്തുണ്ടായിരുന്നത്. രണ്ട് സംഘമായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. രണ്ട് ഡോക്ടര്‍മാരും ഫോറസ്റ്റ് വാച്ചർമാരും സംഘത്തിലുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്റ്റര്‍ സഹായവും കരസേന തേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കരസേനയുടെ രണ്ട് യൂണിറ്റുകള്‍ സംഭവസ്ഥലത്തുണ്ടെന്നും രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒരു സംഘം മലയുടെ മുകളില്‍ നിന്നും ഒരു സംഘം മലയുടെ താഴെ നിന്നും രക്ഷപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഇന്ന് പകലോടെ യുവാവിനെ മലയിടുക്കില്‍ നിന്നും രക്ഷപ്പെടുത്താന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എയര്‍ഫോഴ്സിന്റെ ഒരു ഹെലിക്കോപ്റ്ററും രക്ഷാപ്രവർത്തനത്തിന് തയ്യാറായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
സൂലൂരില്‍നിന്നും ബെംഗളൂരുവില്‍നിന്നുമുള്ള കരസേനാംഗങ്ങള്‍ രാത്രിതന്നെ സ്ഥലത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടതനുസരിച്ചാണ് സേനയെത്തിയത്. ലഫ്. കേണല്‍ ഹേമന്ദ്രാജിന്റെ നേതൃത്വത്തില്‍ ഒമ്പതുപേരടങ്ങിയ സംഘമാണ് സൂലൂരില്‍നിന്നെത്തിയത്. തുടര്‍ന്ന്, കളക്ടര്‍ മൃണ്മയി ജോഷിയുമായും ജില്ലാ പോലീസ് മേധാവി ആര്. വിശ്വനാഥുമായും ചര്‍ച്ച നടത്തിയശേഷം നാട്ടുകാരില്‍ ചിലരെ ഒപ്പം കൂട്ടി കരസേനാംഗങ്ങള്‍ മലകയറുകയായിരുന്നു.
അതിനിടെ, മലയിടുക്കിൽ കുടുങ്ങിപ്പോയ ബാബു എഴുന്നേറ്റ് നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നതിന്റെ ആശ്വാസത്തിലാണ് മലയടിവാരത്ത് തന്നെ കഴിയുന്ന ബാബുവിന്റെ അമ്മ റഷീദയും സഹോദരൻ ഷാജിയും ബന്ധുക്കളും. കടുത്ത ചൂടും രാത്രിയിലെ തണുപ്പും അതിജീവിച്ചാണ് ബാബു വലിയ ആരോഗ്യ പ്രശ്നങ്ങളില്ലാതെ നിൽക്കുന്നത്. ബാബു ഇരിക്കുന്ന സ്ഥലം മനസ്സിലാക്കാൻ ഡ്രോൺ പറത്തിയപ്പോഴാണ് ഡ്രോണിലേക്ക് നോക്കി കുടിവെള്ളത്തിനായി ആംഗ്യം കാണിച്ചത്. രക്ഷാദൗത്യം പുരോഗമിക്കുകയാണ്, പ്രതീക്ഷയിൽ മലഞ്ചെരുവിൽ ഇരിക്കുകയാണ് മാതാവും ബന്ധുക്കളും.
ചെങ്കുത്തായ സ്ഥലത്തായതിനാൽ ഭക്ഷണം എറിഞ്ഞുകൊടുക്കാനോ ബാബുവിനെ കൃത്യമായി കാണാനോ ആകാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ശക്തമായ കാറ്റും ഹെലികോപ്റ്ററിന്റെ ഫാൻ പാറയിൽ തട്ടി അപകടമുണ്ടായേക്കുമെന്നതും ആശങ്ക ഇരട്ടിപ്പിച്ചു. മലയിൽനിന്ന് 500 മീറ്ററെങ്കിലും താഴെയായാണ് ബാബു ഉള്ളതെന്നാണ് ഡ്രോൺ ദൃശ്യങ്ങൾ വിശകലനംചെയ്ത് കണ്ടെത്തിയതെന്ന് അഗ്നിരക്ഷാസേനാ അധികൃതർ പറഞ്ഞു. ഇവിടെനിന്ന് താഴേക്ക് 700 മീറ്റർ വരെ താഴ്ചയുണ്ട്. വശങ്ങളിലേക്കും 300 മീറ്റർ അകലമുണ്ട്.
ഇന്നു പുലർച്ചയോടെ ദൗത്യസേന ബാബുവിനടുത്തെത്തി കഴിഞ്ഞു. ഇനിയുള്ള മണിക്കൂറുകൾ നിർണായകമാണ്. രണ്ടു സംഘമായാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. സൈന്യം ബാബുവുമായി സംസാരിച്ചു കഴിഞ്ഞു. ചെറാട് ഭാഗത്തുനിന്ന് നോക്കിയാൽ ബാബു കുടുങ്ങികിടക്കുന്ന കൂമ്പാച്ചി മലയുടെ എലിച്ചിരം ഭാഗം കാണാം. ആയിരമടിയോളം ഉയരത്തിൽ ചെങ്കുത്തായികിടക്കുന്ന എലിച്ചിരം ചെരുവിൽ ഒരു വിടവിലാണ് ബാബു കുടുങ്ങിക്കിടക്കുന്നത്. ഇവിടെനിന്ന് മുകളിലേക്ക് കയറാനോ താഴേക്ക് ഇറങ്ങാനോ കഴിയില്ല. മല തള്ളിനിൽക്കുന്ന ഭാഗമായതിനാൽ രക്ഷസംഘങ്ങൾക്ക് നെറുകെയിൽ എത്തിയാൽ ബാബു ഇരിക്കുന്ന സ്ഥലം എവിടെയെന്ന് പോലും കാണാൻ കഴിയില്ല.
മലയുടെ ചെരുവിൽനിന്നാൽ ബാബു ഇരിക്കുന്ന സ്ഥലം കാണാം. എന്നാൽ അങ്ങോട്ട് ഇറങ്ങാനും കഴിയില്ല. രക്ഷസംഘങ്ങൾ കയർ കെട്ടി ഇതിന് ശ്രമിച്ചെങ്കിലും അപകടമായതിനാൽ ഉപേക്ഷിച്ചു. റഷീദയുടെ മൂത്ത മകനാണ് . ട്രക്കിങ്ങിനാണ് സുഹൃത്തുക്കളോടൊപ്പം തിങ്കളാഴ്ച കൂമ്പാച്ചി മല കയറിയത്.