Tuesday, July 27, 2021

അവഗണനയിൽ മനംമടുത്ത് കാമുകൻ 42കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

Must Read

ന്യൂഡൽഹി: അവഗണനയിൽ മനംമടുത്ത്​​ കാമുകൻ 42കാരിയെ കഴുത്തറുത്ത്​ കൊല​പ്പെടുത്തി. ഡൽഹിയിലെ ദ്വാരകയിലാണ്​ ദാരുണ സംഭവം.

മോണിക്ക ശർമയാണ്​ കൊല്ലപ്പെട്ടത്​. ഏതാനും ദിവസങ്ങളായി മോണിക്ക തന്നെ അവഗണിക്കുന്നുവെന്ന കാരണത്തിനാണ് പ്രതിയായ കൃഷ്​ണ ക്രൂരകൃത്യം ചെയ്​തത്​. ദ്വാരക സെക്​ടർ 19ലെ അംബ്രാഹി ഗ്രാമത്തിലാണ്​ സംഭവം.

പരേതനായ ബി​ട്ടോ ശർമയുടെ ഭാര്യയാണ്​ മരിച്ച മോണിക്ക. ശനിയാഴ്ച വൈകീട്ട്​ വന്ന ഫോൺ കോളിന്‍റെ അടിസ്​ഥാനത്തിൽ സംഭവ സ്​ഥലത്തെത്തിയ പൊലീസ്​ രക്​തത്തിൽ കുളിച്ച്​ കിടക്കുന്ന മോണിക്കയെയാണ്​ കണ്ടത്​. മണിക്കൂറുകൾക്കകം ​പ്രതി പൊലീസ്​ പിടിയിലായി. ​

പ്രതി ഇടക്കിടെ മാതാവിനെ കാണാൻ വരാറുള്ളതായി മോണിക്കയുടെ 17കാരിയായ മകൾ പൊലീസിന്​ മൊഴി നൽകി. കൊലപാതകത്തിന്​ ശേഷം പ്രതി കെട്ടിടത്തിൽ നിന്ന്​ പുറത്തേക്ക്​ പോകുന്ന സി.സി.ടി.വി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്​.

ഈ വർഷം ജനുവരിയിലാണ്​ മോണിക്കയുടെ ഭർത്താവ്​ മരിച്ചത്​. മകളെ കൂടാതെ ദമ്പതികൾക്ക്​ 11കാരനായ ഒരു മകനുമുണ്ട്​. മകൻ ഹരിയാനയിലെ ബഹാദുർഗിൽ മോണിക്കയുടെ മാതാപിതാക്കൾക്കൊപ്പമാണ്​ കഴിയുന്നത്

Leave a Reply

Latest News

ടീമില്‍ സ്ഥാനം നിലനിര്‍ത്തണം എങ്കില്‍ സഞ്ജുവിന് ഇന്ന് മികച്ച പ്രകടനം പുറത്തെടുക്കണം;ടി20 പരമ്പരയും സ്വന്തമാക്കുക ലക്ഷ്യമിട്ട് ശ്രീലങ്കക്കെതിരെ രണ്ടാം മത്സരത്തിന് ഇന്ത്യ ഇന്ന് ഇറങ്ങും

കൊളംബോ: ടീമില്‍ സ്ഥാനം നിലനിര്‍ത്തണം എങ്കില്‍ സഞ്ജുവിന് ഇന്ന് മികച്ച പ്രകടനം പുറത്തെടുക്കണം. ആദ്യ ടി20യില്‍ മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ സഞ്ജുവിന് കഴിഞ്ഞില്ല....

More News