Tuesday, June 22, 2021

മേയ് 31-ന് മാത്രം വിരമിക്കുന്നത് 416 കെഎസ്ആർടിസി ജീവനക്കാർ

Must Read

കൊച്ചി: മേ​യ് 31-ന് ​മാ​ത്രം വി​ര​മി​ക്കു​ന്ന​ത് 416 കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ. കോ​ർ​പ്പ​റേ​ഷ​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യ​ധി​കം ജീ​വ​ന​ക്കാ​ർ ഒ​റ്റ ദി​വ​സം വി​ര​മി​ക്കു​ന്ന​ത്.

വി​ര​മി​ക്കു​ന്ന ജീ​വ​ന​ക്കാ​രു​ടെ പി​എ​ഫ് തു​ട​ങ്ങി​യ പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ല്കാ​ൻ കോ​ർ​പ്പ​റേ​ഷ​ൻ ഭാ​രി​ച്ച തു​ക ക​ണ്ടെ​ത്തേ​ണ്ടി​യും വ​രും. സാ​മ്പ​ത്തി​ക​പ്ര​തി​സ​ന്ധി​യി​ലൂ​ടെ മു​ന്നോ​ട്ടു​പോ​കു​ന്ന കോ​ർ​പ്പ​റേ​ഷ​ന് ഇ​ത് പെ​ട്ടെ​ന്ന് ക​ണ്ടെ​ത്തു​ക ബു​ദ്ധി​മു​ട്ടാ​വും. ജീ​വ​ന​ക്കാ​രു​ടെ വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ വൈ​കാ​നാ​ണ് സാ​ധ്യ​ത.

ര​ണ്ട് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ​മാ​രും ആ​റ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും 31-ന് ​വി​ര​മി​ക്കു​ന്ന​ത് കൂ​ടാ​തെ​യാ​ണ് 416 പേ​ർ അ​ന്ന് വി​ര​മി​ക്കു​ന്ന​ത്. ഡി​ടി​ഒ, എ​ടി​ഒ, അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫീ​സ​ർ, വെ​ഹി​ക്കി​ൽ സൂ​പ്പ​ർ​വൈ​സ​ർ, ഇ​ൻ​സ്പെ​ക്ട​ർ, ക​ണ്ട​ക്ട​ർ, ഡ്രൈ​വ​ർ, മെ​ക്കാ​നി​ക് തു​ട​ങ്ങി എ​ല്ലാ വി​ഭാ​ഗം ജീ​വ​ന​ക്കാ​രും വി​ര​മി​ക്ക​ൽ പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്

2000 ബാ​ച്ച് ഡ്രൈ​വ​ർ​മാ​രാ​ണ് വി​ര​മി​ക്കു​ന്ന​തി​ല​ധി​ക​വും. ഇ​രു​പ​ത്താ​റാ​യി​ര​ത്തോ​ളം ജീ​വ​ന​ക്കാ​രി​ൽ ആ​യി​ര​ത്തോ​ളം പേ​രാ​ണ് ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ വി​ര​മി​ക്കു​ന്ന​ത്. ഇ​വ​ർ​ക്ക് പ​ക​രം നി​യ​മ​നം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യി​ല്ല.

2021-22 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ കോ​ർ​പ്പ​റേ​ഷ​നി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന​ത് 945 ജീ​വ​ന​ക്കാ​രാ​ണ്. ഇ​വ​രു​ടെ പ​ട്ടി​ക ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ത​ന്നെ ത​യാ​റാ​ക്കി​യി​രു​ന്നു. ഇ​തി​ൽ 2022-ജ​നു​വ​രി മു​ത​ൽ മാ​ർ​ച്ച് വ​രെ വി​ര​മി​ക്കാ​നു​ള്ള​ത് 187 പേ​ർ മാ​ത്ര​മാ​ണ്. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ 150 ഓ​ളം ജീ​വ​ന​ക്കാ​ർ വി​ര​മി​ച്ചി​രു​ന്നു. 2021 ജൂ​ൺ മു​ത​ൽ ഡി​സം​ബ​ർ വ​രെ വി​ര​മി​ക്കു​ന്ന​ത് 200 ഓ​ളം ജീ​വ​ന​ക്കാ​രും.

ലോ​ക് ഡൗ​ൺ ക​ഴി​ഞ്ഞ് ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ക​ളും ഹ്ര​സ്വ​ദൂ​ര സ​ർ​വീ​സു​ക​ളും പ​ര​മാ​വ​ധി ഓ​പ്പ​റേ​റ്റ് ചെ​യ്യാ​നാ​ണ് കോ​ർ​പ്പ​റേ​ഷ​ന്‍റെ നീ​ക്കം.​ഓ​പ്പ​റേ​റ്റിം​ഗ് ജീ​വ​ന​ക്കാ​രാ​യ ഡ്രൈ​വ​ർ ,ക​ണ്ട​ക്ട​ർ വി​ഭാ​ഗം ജീ​വ​ന​ക്കാ​രാ​ണ് വി​ര​മി​ക്കു​ന്ന​വ​രി​ൽ 80 ശ​ത​മാ​ന​ത്തി​ലേ​റെ​യും. ഇ​ത് സു​ഗ​മ​മാ​യ സ​ർ​വീ​സ് ന​ട​ത്തി​പ്പി​നെ ബാ​ധി​ക്കും.

Leave a Reply

Latest News

മലയാളി യുവതി മകനൊപ്പം ജീവനൊടുക്കി

മും​ബൈ: മ​ല​യാ​ളി യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി. ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി​യാ​ണ് യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി​യ​ത്. മും​ബൈ ചാ​ന്ദ് വാ​ലി​യി​ലാ​ണ് സം​ഭ​വം. മ​രി​ച്ച​ത് പാ​ലാ സ്വ​ദേ​ശി രേ​ഷ്മ​യും ആ​റു...

More News