Tuesday, January 18, 2022

കാടുപിടിക്കുന്നു 40 ലക്ഷത്തിന്റെ: ഷീ ലോഡ്ജ്

Must Read

പഴയന്നൂർ: നാലാം വാർഡായ കുന്നത്തറയിൽ കല്ലംപറമ്പ് വായനശാലയ്ക്ക് സമീപം തുടക്കമിട്ട ഷീ ലോഡ്ജ് കാടുപിടിച്ചുകിടക്കുന്നു. 40 ലക്ഷത്തിന്‍റെ പദ്ധതിയാണ് മുഴുമിപ്പിക്കാനാകാതെ പാതിവഴിയിലെത്തിയശേഷം നിർത്തിവെച്ചിരിക്കുന്നത്. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി മുൻ എൽ.ഡി.എഫ്. ഭരണസമിതി ജനറൽ ഫണ്ട്‌ ഉപയോഗിച്ച് വനിതാ ഘടക പദ്ധതിപ്രകാരം നിർമിച്ചതാണിത്.

കൈയേറ്റങ്ങളൊഴിപ്പിച്ച് പുറമ്പോക്കുസ്ഥലം പഞ്ചായത്തിന്‍റെ ആസ്തിയിലേക്ക് വകയിരുത്തിയശേഷമാണ് പദ്ധതിക്ക് തുടക്കമിട്ടത്. അഞ്ച് അറ്റാച്ച്ഡ് മുറികൾ, കിച്ചൺ, ഡൈനിങ്‌ ഹാൾ എന്നിവ ഉൾപ്പെട്ടതാണ് പ്ലാൻ. ഉൾവശത്തെ ഒരു പണിയും മുഴുമിപ്പിക്കാനായില്ല. പണിമുടങ്ങിയിട്ട് രണ്ട് വർഷത്തോളമായെന്നും പുതിയ ഭരണസമിതി ഇടപെടുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു.

പ്രദേശം കാടുപിടിച്ചുകിടക്കുന്നതിനാൽ സമൂഹവിരുദ്ധരുടെ താവളമായി മാറിയതായും പ്രദേശവാസികൾ അറിയിച്ചു. നിലവിൽ കെട്ടിടനിർമാണ സാമഗ്രികളുടെ വിലവർധിച്ചതിനാൽ ഇപ്പോൾ അനുവദിക്കപ്പെട്ട തുകയിലും പണി മുഴുമിപ്പിക്കാനാകാത്ത സാഹചര്യമാണുള്ളത്. ലക്ഷങ്ങളുടെ പദ്ധതി നശിക്കാതിരിക്കാൻ യു.ഡി.എഫ്. പഞ്ചായത്ത് ഭരണസമിതി അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply

Latest News

ഐഎന്‍എസ് രണ്‍വീറില്‍ പൊട്ടിത്തെറി. മൂന്ന് നാവികര്‍ മരിച്ചു

മുംബൈ: ഐഎന്‍എസ് രണ്‍വീറില്‍ പൊട്ടിത്തെറി. മൂന്ന് നാവികര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മുംബൈ ഡോക്യാര്‍ഡിലാണ് സംഭവം.സ്ഥിതി ഗതികള്‍ നിയന്ത്രണവിധേയമാക്കിയതെന്ന് നേവി അറിയിച്ചു. സംഭവത്തില്‍ അന്വേഷണത്തിന്...

More News