Thursday, November 26, 2020

ഫറോക്കിൽ ഇതര സംസ്ഥാനക്കാരിയായ യുവതിയെ തടങ്കലിൽ വച്ചു പീഡിപ്പിച്ച സ്ത്രീകൾ ഉൾപ്പെടുന്ന പെൺവാണിഭ സംഘത്തിലെ 2 പേരെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകി

Must Read

മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ പിറന്നാൾ ആഘോഷം

ഐ.എം. വിജയനുമായി മനോഹരമായ പന്തുകളി, അവതാരക രഞ്ജിനി ഹരിദാസുമായി തകർപ്പൻ ഡാൻസ്.... മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ...

ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു

ബ്യൂനസ് ഐറിസ് ∙ ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ(60) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവത്തെത്തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. കഴിഞ്ഞ ആഴ്ച അസുഖം ഭേദമായ അദ്ദേഹം...

ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം

പനജി∙  ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം. ആദം ലെ ഫ്രോണ്ടെ മുംബൈയ്ക്കായി ഗോൾ നേടി. ഗോവയ്ക്കു സംഭവിച്ച...

വിഷ്ണു ചന്ദ്രശേഖർ

കോഴിക്കോട് : ഫറോക്കിൽ ഇതര സംസ്ഥാനക്കാരിയായ യുവതിയെ തടങ്കലിൽ വച്ചു പീഡിപ്പിച്ച സ്ത്രീകൾ ഉൾപ്പെടുന്ന പെൺവാണിഭ സംഘത്തിലെ 2 പേരെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകി. ലൈംഗിക തൊഴിലിനുവേണ്ടി മനുഷ്യക്കടത്തുമായി ഇവർക്ക് ബന്ധമുണ്ടെന്നു പൊലീസ് സംശയിക്കുന്നുണ്ട്.

പാലക്കാട് മണ്ണാർക്കാട് കോട്ടോപ്പാടം പൂളമണ്ണ മൊയ്തീൻ (34), കൊല്ലം പൂതക്കുളം കലയ്ക്കോട് കാദിയാടി പടിഞ്ഞാറ്റതിൽ വാഹിദ (35) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇരയായ ഇതരസംസ്ഥാന പെൺകുട്ടിയുടെ മൊഴിയെടുത്തു. പരിഭാഷകന്റെ സഹായത്തോടെയായിരുന്നു മൊഴിയെടുത്തത്.

പ്രതികളായ മറ്റു 4 പേർക്കു വേണ്ടി പൊലീസ് അന്വേഷണം ഊർ‌ജിതപ്പെടുത്തി. ഇതിൽ ഒരു സ്ത്രീ കൂടി ഉൾപ്പെടുന്നുണ്ട്. ഇതര സംസ്ഥാന യുവതികളെ വിവാഹ വാഗ്ദാനം നൽകി കേരളത്തിൽ എത്തിച്ചു പെൺവാണിഭം നടത്തുന്ന അന്തർ സംസ്ഥാന സംഘത്തിൽ പെട്ടവരാണ് ഇവരെന്ന് പൊലീസ് പറയുന്നു.

കസ്റ്റ‍ഡിയിൽ വാങ്ങിയ ശേഷം കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയും. കഴിഞ്ഞ ദിവസങ്ങളിൽ‍ നടത്തിയ അന്വേഷണത്തിൽ നഗരത്തിൽ നടക്കുന്ന വാട്സാപ് വഴിയുള്ള പെൺവാണിഭത്തിന് ഇവർക്ക് പങ്കുണ്ടെന്നാണ് പൊലീസ് മനസ്സിലാക്കുന്നത്. ആവശ്യക്കാരന് പെൺകുട്ടികളെ അവർ പറയുന്ന സ്ഥലത്ത് എത്തിച്ചു നൽകുകയാണ് ഇവർ ചെയ്യുന്നത്. ഇത്തരത്തിൽ ഈ പെൺകുട്ടിയെയും ഇവർ ഉപയോഗിച്ചിട്ടുണ്ട്.

അസം സ്വദേശിനിയും ബെംഗളൂരുവിൽ സഹോദരിയുടെ വീട്ടിൽ താമസിച്ച യുവതിയെ ഫറോക്കിലെയും രാമനാട്ടുകരയിലെയും വാടക വീടുകളിൽ എത്തിച്ചു പീഡിപ്പിച്ചിട്ടുണ്ടെന്ന് കുട്ടി മൊഴി നൽകി.ഒന്നാം പ്രതി കൊണ്ടോട്ടി സ്വദേശി ശിഹാബ് എന്നയാളും അറസ്റ്റിലായ മൊയ്തീനും ചേർന്നാണു യുവതിയെ ബെംഗളൂരുവിൽ നിന്നു കൊണ്ടുവന്നത്.

ഫറോക്കിൽ എത്തിച്ച ശേഷം ശിഹാബ് വിവാഹം കഴിച്ചു. തുടർന്നു ഇവർ വേശ്യാവൃത്തിക്കു പ്രേരിപ്പിച്ചതായും വിസമ്മതിച്ച യുവതിയെ പിന്നീട് കരുവൻതിരുത്തി, രാമനാട്ടുകര എന്നിവിടങ്ങളിലെ വാടക വീട്ടിൽ എത്തിച്ചു പീഡിപ്പിച്ചെന്നുമാണ് കേസ്.

Leave a Reply

Latest News

മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ പിറന്നാൾ ആഘോഷം

ഐ.എം. വിജയനുമായി മനോഹരമായ പന്തുകളി, അവതാരക രഞ്ജിനി ഹരിദാസുമായി തകർപ്പൻ ഡാൻസ്.... മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ...

ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു

ബ്യൂനസ് ഐറിസ് ∙ ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ(60) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവത്തെത്തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. കഴിഞ്ഞ ആഴ്ച അസുഖം ഭേദമായ അദ്ദേഹം മകളുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു. ‘പിൻവാങ്ങൽ...

ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം

പനജി∙  ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം. ആദം ലെ ഫ്രോണ്ടെ മുംബൈയ്ക്കായി ഗോൾ നേടി. ഗോവയ്ക്കു സംഭവിച്ച രണ്ടു പിഴവുകളാണ് കളി മുംബൈയ്ക്ക് അനുകൂലമാക്കിയത്....

ബംഗാളിലെ പൊലീസിനെ കൊണ്ട് ബൂട്ട് നക്കിക്കും: ബിജെപി നേതാവ്

ബിജെപി പശ്ചിമ ബംഗാളില്‍ അധികാരത്തിലെത്തിയാൽ പൊലീസിനെ കൊണ്ട് ബൂട്ട് നക്കിക്കുമെന്ന് ബിജെപി നേതാവ്. ബംഗാളിലെ ബിജെപി വൈസ് പ്രസിഡന്റ് രാജു ബാനർജിയാണ് ഇങ്ങനെ പറഞ്ഞത്. "നോക്കൂ ഈ ദിവസങ്ങളില്‍ എന്താണ് പശ്ചിമ ബംഗാളില്‍ നടക്കുന്നതെന്ന്....

നിർവാർ ചുഴലിക്കാറ്റ്, ചെന്നെെ വിമാനത്താവളം അടച്ചു

ചെന്നെെ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട നിർവാർ ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് ചെന്നെെ വിമാനത്താവളം അടച്ചു. ഇന്ന് രാത്രി ഏഴ് മണി മുതൽ നാളെ പുലർച്ചെ ഏഴ് മണിവരെ വിമനത്താവളം അടച്ചിടുമെന്ന് ഏയർപ്പോർട്ട്...

More News