Thursday, March 4, 2021

ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ ആദായ നികുതിയിൽ ഇളവുകൾ ഉണ്ടാകാനിടയില്ല

Must Read

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ രണ്ടു മുതല്‍ മൂന്നു...

ആലുവ, കളമശേരി, കുന്നത്തുനാട് അടക്കം എറണാകുളത്തെ ആറ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പരാതിയുമായി ജില്ലയിലെ മുതിര്‍ന്ന സിപിഐഎം നേതാക്കള്‍ രംഗത്ത്

ആലുവ, കളമശേരി, കുന്നത്തുനാട് അടക്കം എറണാകുളത്തെ ആറ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പരാതിയുമായി ജില്ലയിലെ മുതിര്‍ന്ന സിപിഐഎം നേതാക്കള്‍ രംഗത്ത്. എം.എം. ലോറന്‍സ്, രവീന്ദ്രനാഥ് എന്നിവര്‍ സംസ്ഥാന...

വാക്‌സിനിനെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകള്‍ തുടര്‍ച്ചയായി പങ്കിടുകയാണെങ്കില്‍ അവരുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യുമെന്ന് ട്വിറ്റർ

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് വാക്‌സിനുകള്‍ ലോകമെമ്പാടും പുറത്തിറങ്ങുന്നു. അതിനെതിരേയുള്ള തെറ്റായ വിവരങ്ങള്‍ തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ട്വിറ്റര്‍ ഇപ്പോള്‍ ഒരു സ്ട്രൈക്ക് സിസ്റ്റം ആവിഷ്‌കരിക്കുന്നു. ഉപയോക്താക്കള്‍...

ന്യൂഡൽഹി:ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ ആദായ നികുതിയിൽ ഇളവുകൾ ഉണ്ടാകാനിടയില്ല. നടപ്പു സാമ്പത്തികവർഷം നികുതിവരുമാനം ലക്ഷ്യത്തെക്കാൾ രണ്ടു ലക്ഷം കോടി രൂപയെങ്കിലും കുറവായിരിക്കുമെന്നതിനാലാണ് ഇത്.

ആദായ നികുതി, കോർപ്പറേറ്റ് നികുതി വരുമാനം നടപ്പു സാമ്പത്തിക വർഷത്തെ ലക്ഷ്യത്തെക്കാൾ 1.50 ലക്ഷം കോടി രൂപ കുറയുമെന്നാണ് അനുമാനം. ഇതിനൊപ്പം, ജി.എസ്.ടി.യിൽ 50,000 കോടി രൂപയുടെയെങ്കിലും കുറവുണ്ടാകും.

വളർച്ചാ മുരടിപ്പിൽനിന്ന് സമ്പദ്ഘടനയെ ഉണർത്താനായി കഴിഞ്ഞ സെപ്റ്റംബറിൽ കോർപ്പറേറ്റ് നികുതി കുറച്ച കേന്ദ്രം, സമാനമായ രീതിയിൽ വ്യക്തിഗത ആദായ നികുതിയും കുറയ്ക്കുമെന്നായിരുന്നു പൊതുവിൽ കരുതിയിരുന്നത്. എന്നാൽ, നികുതിവരുമാനം ഇപ്പോൾത്തന്നെ കുറഞ്ഞ സാഹചര്യത്തിൽ ആദായ നികുതിയിൽ ഇളവ് നൽകാനിടയില്ലെന്നു തന്നെയാണ് സൂചന.

കോർപ്പറേറ്റ് നികുതിയിൽ ഇളവ് വരുത്തിയതോടെ 1.45 ലക്ഷം കോടി രൂപയാണ് സർക്കാരിന് നഷ്ടമായത്. അതേസമയം, നികുതി വിധേയ വരുമാനം അഞ്ചു ലക്ഷം രൂപയിൽ താഴെയുള്ളവർക്ക് കഴിഞ്ഞ ബജറ്റിൽ വരുത്തിയ ആനുകൂല്യം ഇത്തവണ തുടരുമോ എന്ന കാര്യം വ്യക്തമല്ല. കഴിഞ്ഞ വർഷം നികുതിവിധേയ വരുമാനം അഞ്ചു ലക്ഷം രൂപയിൽ താഴെയുള്ളവർക്ക് നികുതി പൂർണമായി ഒഴിവാക്കിക്കൊടുത്തിരുന്നു.

അഞ്ചു ലക്ഷം രൂപ വരെ നികുതി വിധേയ വരുമാനമുള്ളവർക്ക് 12,500 രൂപ ആദായ നികുതി വകുപ്പിലെ '87 എ' പ്രകാരം റിബേറ്റായാണ് ആനുകൂല്യം നൽകിയത്. നികുതി ഇളവിനുള്ള 80 സി ഉൾപ്പെടെയുള്ള മാർഗങ്ങൾ കൃത്യമായി പ്രയോജനപ്പെടുത്തിയവർക്ക് ഇതുവഴി മികച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Latest News

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ രണ്ടു മുതല്‍ മൂന്നു...

More News