Monday, June 21, 2021

16 കാരനെ ലൈംഗികമായി പീഡിപ്പിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ 35കാരിയും , ഭർത്താവും, കുടുംബാംഗങ്ങളും അറസ്റ്റിൽ

Must Read

ഭോപ്പാൽ : 16 കാരനെ ലൈംഗികമായി പീഡിപ്പിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ 35കാരിയും , ഭർത്താവും, കുടുംബാംഗങ്ങളും അറസ്റ്റിൽ. പോക്​സോ വകുപ്പ്​ ചുമത്തിയാണ്​ യുവതിക്കെതിരെ കേസെടുത്തത്​.

രാജ്​ഗഡ്​ ജില്ലയിലാണ്​ സംഭവം. യുവതിയും 16കാരനും ഒരേ ഗ്രാമത്തിലാണ്​ താമസം. സംഭവത്തിന്​ ശേഷം 16 കാരൻ വിഷാദാവസ്​ഥയിലായിരുന്നു. ഭയംമൂലം ആരെയും സംഭവം അറിയിച്ചിരുന്നില്ല . ഇതിനിടയിലാണ് ഒരു ലക്ഷം രൂപ നൽകിയില്ലെങ്കിൽ 16 കാരനെതിരെ വ്യാജ പരാതി നൽകുമെന്ന യുവതിയുടെയും ഭർതൃ കുടുംബത്തിന്റെയും ഭീഷണി ഉണ്ടായത്.

16 കാരന്‍റെ കുടുംബം പണം നൽകാൻ വിസമ്മതിച്ചതോടെ യുവതിയുടെ ഭർത്താവും, ഭർതൃമാതാപിതാക്കളും ഇവരുടെ കൃഷി ഭൂമിയിലെ മരങ്ങളും വെട്ടിനശിപ്പിച്ചതായി രാജ്​ഗഡ്​ എസ്​.പി പ്രദീപ്​ ശർമ പറഞ്ഞു. തുടർന്ന്​ 16കാരൻ ചൈൽഡ്​ലൈൻ പ്രവർത്തകരുമായി ബന്ധപ്പെടുകയായിരുന്നു. അവർ​ പോലീസിനെ അറിയിക്കുകയും ചെയ്​തു.

യുവതി​യുടെ ഭർത്താവിനും ഭർതൃമാതാപിതാക്കൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് . യുവതി​യുടെ കുടുംബം സ്വന്തം കുടുംബത്തെ ഉപദ്രവിക്കാൻ തുടങ്ങിയതോടെയാണ്​ കുട്ടി കാര്യങ്ങൾ തുറന്നുപറയാൻ ധൈര്യം കാണിച്ചത്​. കുട്ടി ഇപ്പോഴും കൗൺസലിങ്ങിൽ തുടരുകയാണെന്നും ചൈൽഡ്​ലൈൻ കൗൺസലർ മനീഷ്​ ഡാൻങ്കി പറഞ്ഞു.

Leave a Reply

Latest News

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി; രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി. രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി. മറ്റു സംസ്ഥാനങ്ങളിൽ...

More News