Wednesday, June 16, 2021

വരുന്നു രാജമലയിൽ 3 ടവറുകൾ;വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിലെ ദുരിതം അവസാനിപ്പിക്കാൻ ജിയോ

Must Read

മൂന്നാർ : വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിലെ ദുരിതം അവസാനിപ്പിക്കാൻ ജിയോ . ​ആദിവാസി, പിന്നോക്ക മേഖലയായ രാജമലയിലും പെട്ടിമുടിയിലുമടക്കം മൂന്ന് ടവർ സ്ഥാപിക്കാൻ നടപടി തുടങ്ങി . ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരം മൊബൈൽ സേവന ദാതാക്കളായ ജിയോ കമ്പനിയുടെ സാങ്കേതിക വിദഗ്ധർ സ്ഥലം സന്ദര്‍ശിച്ചു.

രാജമല എസ്​റ്റേറ്റ് ഡിവിഷനിലെ വിദ്യാർത്ഥികൾ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ ആറ് കിലോമീറ്റർ നടന്ന് വന്യജീവി സങ്കേതത്തിൽ എത്തേണ്ടിവരുന്ന ഗതികേടിനെ പറ്റി വാർത്തകൾ വന്നിരുന്നു . ഇതിനെ തുടർന്ന് കലക്​ടർ എച്ച്. ദിനേശൻ മൊബൈൽ ദാതാക്കളുമായി ചർച്ച നടത്തി. ടവർ സ്ഥാപിക്കാൻ ജിയോ തയാറായെങ്കിലും ഭൂമി ലഭ്യമാക്കാൻ തടസ്സം നേരിട്ടു. ദുരന്തനിവാരണ നിയമത്തി​ന്റെ വകുപ്പ് ഉപയോഗിച്ച് ഭൂമി ഏറ്റെടുക്കാൻ കളക്​ടർ നടപടി തുടങ്ങുകയും ടവർ നിർമിക്കാൻ സ്ഥലം പരിശോധിച്ച്​ റിപ്പോർട്ട് നൽകാൻ മൊബൈൽ കമ്പനിയോട് ആവശ്യപ്പെടുകയും ചെയ്​തു.

ഇതിനെ തുടർന്നാണ് ജിയോ അധികൃതർ സ്ഥലത്തെത്തിയത് . ബിഎസ്എന്‍എല്‍ ജീവനക്കാരും ഒപ്പമുണ്ടായിരുന്നു. നിലവിലെ ബിഎസ്എന്‍എല്‍ ടവര്‍ ജിയോക്ക് കൂടി പകുത്ത നല്‍കുകയോ ഇല്ലെങ്കില്‍ രാജമലയുടെ മുകളില്‍ ടവര്‍ സ്ഥാപിക്കുവാനോ ആണ് നീക്കം.

രാജമല എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളുടെ കുട്ടികളാണ് പ്രതിസന്ധികളെ അതിജീവിച്ചും പഠിക്കുന്നത്. എസ്റ്റേറ്റ് മേഖലയില്‍ ഒരു മൊബൈല്‍ കമ്പനിയുടേയും സിഗ്നല്‍ ലഭിക്കുന്നില്ല. ഏറെ ബുദ്ധിമുട്ടി ഫോണ്‍ വാങ്ങിയെങ്കിലും ഇത് കാഴ്ച വസ്തുവായതോടെ കുട്ടികള്‍ റേഞ്ച് തേടി വന്യജീവി സങ്കേതത്തിലേക്ക് ഇറങ്ങുകയായിരുന്നു

Leave a Reply

Latest News

പന്ത്രണ്ടാം ക്ലാസ്സ് മാർക്ക് നിർണ്ണയ ഫോർമുല 30:30:40; സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മാർക്ക് നിർണയത്തിൽ ധാരണയായതായി സൂചന

മുംബൈ: കൊറോണ വ്യാപനം മൂലം റദ്ദാക്കിയ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മാർക്ക് നിർണയത്തിൽ ധാരണയായതായി സൂചന. പന്ത്രണ്ടാം ക്ലാസ്സ് മാർക്ക് നിർണ്ണയ ഫോർമുല 30:30:40...

More News