Tuesday, December 1, 2020

സംഘപരിവാർ എതിർപ്പ്​; അരുന്ധതി റോയ്​യുടെ പുസ്​തകം സിലബസിൽനിന്ന്​ പിൻവലിച്ച്​ സർവകലാശാല

Must Read

ക്രിസ്‌മസ്‌ കിറ്റ്‌ 3 മുതൽ ; ഇത്തവണ ഉഴുന്ന് മുതൽ മാസ്‌കുവരെ

കോവിഡ്‌ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ സൗജന്യമായി നൽകുന്ന ക്രിസ്‌മസ്‌ കിറ്റ്‌ ഡിസംബർ മുതൽ വിതരണം ചെയ്യും. 11 ഇനമാണ്‌ കിറ്റിലുണ്ടാവുക. കടല–- 500 ഗ്രാം,...

ഖത്തര്‍ സെന്‍സസ് നടപടികള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കും

ഖത്തറില്‍ ഭരണകൂടം നടത്തുന്ന ജനസംഖ്യ, സ്ഥാപന, താമസ കെട്ടിട കണക്കെടുപ്പ് (സെന്‍സസ് 2020) ഡിസംബര്‍ 1 ന് പുനരാരംഭിക്കും. ഈ വര്‍ഷാദ്യം തുടങ്ങിയ സെന്‍സസ് കോവിഡ്...

ദില്ലി ചലോ മാർച്ച് ആറാം ദിവസത്തിലേക്ക്; കർഷക സംഘടനകളുമായി കേന്ദ്രസര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തിയേക്കും

കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരായ ദില്ലി ചലോ മാർച്ച് ആറാം ദിവസത്തിലേക്ക് കടന്നു. അനുനയ നീക്കത്തിന്‍റെ ഭാഗമായി കേന്ദ്രസർക്കാർ ഇന്ന് കർഷക സംഘടനകളുമായി ചർച്ച നടത്തുമെന്നാണ് സൂചന.ഉപാധികളില്ലാതെ...

ചെന്നൈ: സംഘപരിവാർ എതിർപ്പിനെ തുടർന്ന്​ അരുന്ധതി​ റോയ്​യുടെ പുസ്​തകം സിലബസിൽനിന്ന്​ പിൻവലിച്ച്​ തിരുനെൽവേലിയിലെ മനോമണിയൻ സുന്ദരാനർ സർവകലാശാല. ‘വാക്കിങ് വിത്ത്​ കോമ്രേഡ്​സ്​’ എന്ന പുസ്​തകമാണ് പിൻവലിച്ചത്.

ഇംഗ്ലീഷ്​ ബിരുദാനന്തര ബിരുദ സിലബസിൽ പാഠ്യവിഷയമായി പുസ്​തകം ഉൾപ്പെടുത്തിയിരുന്നു. മാവോവാദികളുടെ ഒളിത്താവളങ്ങൾ സന്ദർശിച്ചശേഷം അരുന്ധതി റോയ്​ എഴുതിയ പുസ്​തകമാണ്​ ‘വാക്കിങ്​ വിത്ത്​ കോമ്രേഡ്​സ്​’​.
എ.ബി.വി.പിയുടെ എതിർപ്പിനെ തുടർന്ന്​ വൈസ്​ ചാൻസലർ ​െക. പിച്ചുമണിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം പുസ്​തകം പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു. പകരം എം. കൃഷ്​ണ​െൻറ ‘മൈ ​നേറ്റീവ്​ ലാൻഡ്​: എസ്സെയ്​സ്​ ഓൺ നേച്ചർ’ നിലബസിൽ ഉൾപ്പെടുത്തും.

‘2017 മുതലാണ്​ ‘വാക്കിങ്​ വിത്ത്​ കോ​േമ്രഡ്​സ്​’ സിലബസിൽ ഉൾപ്പെടുത്തിയത്​. ഒരാഴ്​ചമുമ്പ്​ അരുന്ധതി റോയ്​ പുസ്​തകത്തിൽ മാവോവാദികളെ മഹത്വവൽക്കരി​ക്കു​െവന്ന്​ എഴുതി നോട്ടീസ്​ പതിപ്പിക്കുകയായിരുന്നു. തുടർന്ന്​ ഒരു സമിതി രൂപീകരിച്ച്​ ​ചർച്ച നടത്തിയ ശേഷം പുസ്തകം പിൻവലിക്കാൻ തീരുമാനിച്ചു’ – വൈസ്​ ചാൻസലർ കെ. പിച്ചുമണി പറഞ്ഞു.
പുസ്​തകത്തിനെതിരെ എ.ബി.വി.പി പരാതി നൽകിയിരുന്നു. പിന്നീട്​ വിവിധ ഇടങ്ങളിൽനിന്ന്​ എതിർപ്പുകൾ ഉയർന്നുവന്ന​തായും അദ്ദേഹം പറഞ്ഞു.

ഇംഗ്ലീഷ്​ ബിരുദാനന്തര ബിരുദം മൂന്നാം സെമസ്​റ്ററിലാണ്​ പുസ്​തകം ഉൾപ്പെടുത്തിയിരുന്നത്​. മൂന്നുവർഷം പുസ്​തകം പാഠ്യവിഷയവുമായിരുന്നു. പുസ്​തകം ഇറക്കുന്നതിന്​ മുമ്പ്​ 2010ൽ ഔട്ട്​ലുക്ക്​ മാഗസിനിൽ ലേഖനമായി വന്നിരുന്നു.

മൂന്നുവർഷമായി വിദ്യാർഥികളിൽ മാവോവാദി, നക്​സൽ നയങ്ങൾ അടിച്ചേൽപ്പിക്കുകയായിരുന്നുവെന്ന്​ എ.ബി.വി.പി നേതാവ്​ സി. വിഗ്​നേഷ്​ പറഞ്ഞു. പുസ്​തകം പിൻവലിക്കാൻ തയാറായില്ലെങ്കിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്​ കത്തയക്കുമെന്നും പ്രതിഷേധം ആരംഭിക്കുമെന്നും വിഗ്​നേഷ്​ ഭീഷണി ഉയർത്തിയിരുന്നു. രാജ്യത്ത്​ ഏറ്റവും വലിയ ആഭ്യന്തര സുരക്ഷ ഭീഷണി ഉയർത്തുന്ന മാവോവാദികളെ മഹത്വവൽക്കരിക്കുന്നതാണ്​ പുസ്​തകമെന്നാണ്​ സംഘപരിവാർ സംഘടനകളുടെ ആക്ഷേപം.
Chennai: Manomanian Sundaranar University in Tirunelveli has withdrawn Arundhati Roy’s book from the syllabus following protests by the Sangh Parivar. The book ‘Walking with Comrades’ was withdrawn.
English as a subject in the postgraduate syllabus

Leave a Reply

Latest News

ക്രിസ്‌മസ്‌ കിറ്റ്‌ 3 മുതൽ ; ഇത്തവണ ഉഴുന്ന് മുതൽ മാസ്‌കുവരെ

കോവിഡ്‌ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ സൗജന്യമായി നൽകുന്ന ക്രിസ്‌മസ്‌ കിറ്റ്‌ ഡിസംബർ മുതൽ വിതരണം ചെയ്യും. 11 ഇനമാണ്‌ കിറ്റിലുണ്ടാവുക. കടല–- 500 ഗ്രാം,...

ഖത്തര്‍ സെന്‍സസ് നടപടികള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കും

ഖത്തറില്‍ ഭരണകൂടം നടത്തുന്ന ജനസംഖ്യ, സ്ഥാപന, താമസ കെട്ടിട കണക്കെടുപ്പ് (സെന്‍സസ് 2020) ഡിസംബര്‍ 1 ന് പുനരാരംഭിക്കും. ഈ വര്‍ഷാദ്യം തുടങ്ങിയ സെന്‍സസ് കോവിഡ് നിയന്ത്രണങ്ങള്‍ കാരണം നിര്‍ത്തിവെച്ചതായിരുന്നു. ഓണ്‍ലൈന്‍ വഴിയുള്ള...

ദില്ലി ചലോ മാർച്ച് ആറാം ദിവസത്തിലേക്ക്; കർഷക സംഘടനകളുമായി കേന്ദ്രസര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തിയേക്കും

കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരായ ദില്ലി ചലോ മാർച്ച് ആറാം ദിവസത്തിലേക്ക് കടന്നു. അനുനയ നീക്കത്തിന്‍റെ ഭാഗമായി കേന്ദ്രസർക്കാർ ഇന്ന് കർഷക സംഘടനകളുമായി ചർച്ച നടത്തുമെന്നാണ് സൂചന.ഉപാധികളില്ലാതെ ചർച്ചക്ക് വിളിച്ചാൽ മാത്രമേ പോകുവെന്ന് കർഷക...

കെ.എസ്.എഫ്.ഇ റെയ്ഡില്‍ വിജിലന്‍സ്: പരിശോധന റിപ്പോര്‍ട്ട് വൈകും

കെ.എസ്.എഫ്.ഇ റെയ്ഡില്‍ വിജിലന്‍സിന്‍റെ പരിശോധന റിപ്പോര്‍ട്ട് വൈകും. ഗുരുതര ക്രമക്കേടുകള്‍ സംബന്ധിച്ച കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുന്നതാണ് ഇതിന് കാരണം. എന്നാല്‍ ഡയറക്ടര്‍ അവധിയിലായതിനാലാണ് റിപ്പോര്‍ട്ട് കൈമാറുന്നത് വൈകുന്നതെന്നാണ്...

വിമാനവാഹിനക്കപ്പലായ ഐ.എൻ.എസ് വിക്രമാദിത്യയിൽ നിന്ന് പറയുന്നയർന്ന ശേഷം അറബി കടലിൽ തകർന്നുവീണ മിഗ്-29കെ യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

ന്യൂഡൽഹി: വിമാനവാഹിനക്കപ്പലായ ഐ.എൻ.എസ് വിക്രമാദിത്യയിൽ നിന്ന് പറയുന്നയർന്ന ശേഷം അറബി കടലിൽ തകർന്നുവീണ മിഗ്-29കെ യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. അപകടം നടന്ന് നാല് ദിവസത്തെ തിരച്ചിലിന് ശേഷമാണ് നാവികസേനയിലെവിദഗ്ധർ വിമാനത്തിന്റെ...

More News