നവജാത ശിശുവിന്റെ കാലുവാരി ചുമരിലെറിഞ്ഞ് 26കാരനായ പിതാവ്; ഭാര്യയുമായുള്ള തർക്കം കലാശിച്ചത് മകന്റെ കൊലപാതകത്തിൽ

0

ന്യൂഡൽഹി: നവജാത ശിശുവിന്റെ കാലുവാരി ചുമരിലെറിഞ്ഞ് കൊന്ന 26കാരനായ അച്ഛൻ അറസ്റ്റിൽ. മദ്യപിച്ച് വീട്ടിലെത്തി ഭാര്യയുമായി തർക്കത്തിലായ യുവാവിന് ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെയാണ് കുഞ്ഞിനെ ചുമരിലെറിഞ്ഞ് കൊന്നത്. ഡൽഹിയിൽ ഡിസംബർ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം.

മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ തലയ്‌ക്കേറ്റ ക്ഷതമാണ് മരണത്തിലേക്ക് നയിച്ചത്. കുഞ്ഞിന്റെ തലയോട്ടി പൂർണമായും തകർന്നിരുന്നു. സംഭവം നടന്ന രാത്രി പോലീസ് വീട്ടിലെത്തിയപ്പോൾ മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിലായിരുന്നു യുവാവ്.

യുവാവ് ഭാര്യയുമായി ദിവസവും വഴക്കിടുമായിരുന്നുവെന്ന് അയൽവാസികളെ ചോദ്യം ചെയ്തതിൽ നിന്നും പോലീസിന് അറിയാൻ സാധിച്ചു. ഭാര്യ സ്വകാര്യ കമ്പനിയിൽ ജീവനക്കാരിയായിരുന്നു. യുവാവ് ജോലിക്ക് പോയിരുന്നില്ല. കൊലപാതകം നടന്ന രാത്രി യുവാവ് ഭാര്യയോട് കയർത്ത് സംസാരിച്ചപ്പോൾ ഭാര്യ എതിർത്ത് സംസാരിച്ചു. തുടർന്നാണ് യുവാവ് കുഞ്ഞിന് മേൽ ദേഷ്യം തീർത്തത്

Leave a Reply