Thursday, July 29, 2021

അന്താരാഷ്ട്ര മാർക്കറ്റിൽ 25 കോടിയോളം രൂപ വിലവരും;കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ഹെറോയിൻ വേട്ട

Must Read

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ഹെറോയിൻ വേട്ട.
ദുബായിൽ നിന്ന് തിങ്കളാഴ്ച പുലർച്ചെയെത്തിയ എമിറേറ്റ്സ് എയർലൈൻസിന്റെ ഇ കെ 532 വിമാനത്തിലെ ടാൻസാനിയൻ സ്വദേശിയായ യാത്രക്കാരനിൽ നിന്നും നാലര കിലോയിലധികം (4.64 ) വരുന്ന ഹെറോയിനാണ് പിടികൂടിയത്. ടാൻസാനിയയിലെ സാൻസിബാറിൽ നിന്ന് ദുബായ് വഴിയെത്തിയ അഷ്റഫ് സാഫി എന്ന യാത്രക്കാരനെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ മയക്കുമരുന്നുമായി ഡയറക്ടർ ജനറൽ ഓഫ് റവന്യൂ ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. പിടിച്ചെടുത്ത ഹെറോയിന് അന്താരാഷ്ട്ര മാർക്കറ്റിൽ 25 കോടിയോളം രൂപ വിലവരും.

ചെക്കിൻ ട്രോളി ബാഗിൽ പ്രത്യേക അറകളിൽ പ്ലാസ്റ്റിക്ക് കവറുകളിലാക്കി ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു ഹെറോയിൻ. വിമാനത്താവളത്തിലെ യാത്രാരേഖകളുടെ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങുന്നതിനിടെയാണ് ഡി ആർ ഐ സംഘം പരിശോധന നടത്തി ബാഗിൽ ഒളിപ്പിച്ച മയക്കുമരുന്ന് കണ്ടെത്തി ഇയാളെ അറസ്റ്റ് ചെയ്തത്. ആർക്ക് കൈമാറാനാണ് ഹെറോയിൻ എത്തിച്ചതെന്ന് വ്യക്തമല്ല.
കൊച്ചിയിൽനിന്ന് മറ്റെവിടേക്കെങ്കിലും പോകാൻ അഷ്റഫ് തീരുമാനിച്ചിരുന്നോ എന്നതിൽ വിശദമായ അന്വേഷണം നടത്തും. രാജ്യാന്തര ലഹരി മാഫിയയുടെ കൊച്ചി ബന്ധങ്ങളും അന്വേഷിക്കുമെന്ന് ഡിആർഐ അറിയിച്ചു.

Leave a Reply

Latest News

കാലുള്ള നക്ഷത്രങ്ങൾ;ജന്മ അനുജന്മ നക്ഷത്രങ്ങൾ ഏതൊക്കെ? അവരുടെ നക്ഷത്ര നാഥൻമാർ ആരൊക്കെ ?ഏതൊക്കെ നക്ഷത്രത്തിനാണ് നക്ഷത്ര സന്ധി വരുന്നത് ?

നക്ഷത്രം അശ്വതി മുതൽ രേവതി വരേയുള്ള 27 നക്ഷത്രങ്ങൾ ഉണ്ട് അവ ഏതൊക്കെ എന്ന് നോക്കാം അശ്വതി, ഭരണി, കാർത്തിക ,രോഹിണി, മകീര്യം, തിരുവാതിര, പുണർതം, പൂയം,...

More News