Sunday, September 26, 2021

21,30,111 കുടുംബങ്ങൾക്ക് ഓണം കഴിഞ്ഞിട്ടും സംസ്ഥാന സർക്കാറിന്റെ സൗജന്യ ഓണക്കിറ്റ് ലഭിച്ചില്ല

Must Read

തൃശൂർ: 21,30,111 കുടുംബങ്ങൾക്ക് ഓണം കഴിഞ്ഞിട്ടും സംസ്ഥാന സർക്കാറിന്റെ സൗജന്യ ഓണക്കിറ്റ് ലഭിച്ചില്ല. മൊത്തം 90,63,889 കാർഡുകളിൽ 69,33,778 കാർഡുകൾക്ക് മാത്രമാണ് കിറ്റ് കിട്ടിയത്. ഇതോടെ കിറ്റ് വിതരണം ഓണത്തിന് മുമ്പേ പൂർത്തിയാക്കുമെന്ന സർക്കാർ പ്രഖ്യാപനം പാഴ്വാക്കായി. റേഷൻ ഗുണഭോക്താക്കളായ അന്ത്യോദയ, മുൻഗണന കാർഡുകളിൽ പോലും ഇപ്പോഴും വിതരണം പൂർത്തിയാക്കാനായിട്ടില്ല.

വി​ധ​വ​ക​ളും അ​ശ​ര​ണ​രും അ​ട​ങ്ങു​ന്ന 5,83,536 അ​​ന്ത്യോ​ദ​യ കാ​ർ​ഡു​ക​ളി​ൽ 5,15,227 പേർ​ക്കാ​ണ്​ കി​റ്റ്​ ല​ഭി​ച്ച​ത്. ആകെയുള്ളതിന്റെ 88.29 ശ​ത​മാ​നം മാ​ത്ര​മാ​ണി​ത്. നിലവിൽ 68,309 അ​​ന്ത്യോ​ദ​യ കാ​ർ​ഡ്​ ഉ​ട​മ​ക​ൾ​ക്ക്​ ഇ​നി​യും കി​റ്റ്​ ല​ഭി​ക്കേ​ണ്ട​തു​ണ്ട്. മു​ൻ​ഗ​ണ​ന കാ​ർ​ഡു​ക​ളി​ൽ കൂ​ടു​ത​ൽ വി​ത​ര​ണം ന​ട​ന്ന​പ്പോൾ 89.46 ശ​ത​മാ​നം പേ​ർ​ക്ക് ​ ഈ ​വി​ഭാ​ഗ​ത്തി​ൽ കി​റ്റ്​ ല​ഭി​ച്ചു. 32,50,609 മുൻഗണന കാ​ർ​ഡു​ക​ളി​ൽ 29,09,256 പേ​ർ​ക്ക് കിറ്റ്​ ല​ഭി​ച്ചപ്പോൾ 3,41,353 പേ​ർ​ക്ക്​ ഇ​നി​യും ല​ഭി​ക്കേ​ണ്ട​തു​ണ്ട്.

സം​സ്ഥാ​ന സ​ബ്​​സി​ഡി ല​ഭി​ക്കു​ന്ന 27,33,459 നീ​ല കാ​ർ​ഡു​കാ​രി​ൽ 16,72,867 പേ​ർ​ക്ക്​ കി​റ്റ്​ വി​ത​ര​ണം ചെ​യ്യാ​നാ​യ​ത്പ്പോൾ 10,60,592 പേ​ർ​ക്ക്​ ഇ​നി​യും ന​ൽ​കേ​ണ്ട​തു​ണ്ട്. 61.19 ശ​ത​മാ​നം മാ​ത്ര​മാ​ണ്​ വി​ത​ര​ണം ന​ട​ന്ന​ത്. 24,96,285 പൊ​തു​വി​ഭാ​ഗം കാ​ർ​ഡു​ക​ളി​ൽ 18,36,428 പേ​രാണ് കി​റ്റ്​ വാ​ങ്ങി​യത്. 6,59,857 കാ​ർ​ഡു​ക​ൾ​ക്ക്​ ഇ​നി​യും കി​റ്റ്​ ല​ഭി​ക്കേ​ണ്ട​തു​ണ്ട്. വെ​ള്ള കാ​ർ​ഡു​ക​ളി​ൽ​ 73.56 ശ​ത​മാ​ന​മാ​ണ്​ വി​ത​ര​ണം ന​ട​ന്ന​ത്​. അതേസമയം ചൊ​വ്വാ​ഴ്​​ച ​ക​ട​ക​ൾ തു​റ​ക്കു​ന്ന​തോ​ടെ കിറ്റ് വി​ത​ര​ണം പു​ന​രാ​രം​ഭി​ക്കും എന്ന് അധികൃതർ അറിയിച്ചു

Leave a Reply

Latest News

യുഎസ് ഇന്ത്യയ്ക്ക് പുരാതനമായ 157 അമൂല്യ കലാവസ്തുക്കൾ തിരിച്ചുനൽകി

യുഎസ് ഇന്ത്യയ്ക്ക് പുരാതനമായ 157 അമൂല്യ കലാവസ്തുക്കൾ തിരിച്ചുനൽകി . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനത്തിനിടെയാണ് ഇവ കൈമാറിയത്. അനധികൃത വ്യാപാരവും മോഷണവും സാംസ്കാരിക വസ്തുക്കളുടെ...

More News