സമർദ്ദമേറി, രാജി പ്രഖ്യാപിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ

0

കനേഡിയൻ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ജസ്റ്റിൻ ട്രൂഡോ. ഇതിനൊപ്പം ലിബറൽ പാർട്ടിയുടെ അദ്ധ്യക്ഷസ്ഥാനവും ഒഴിഞ്ഞിട്ടുണ്ട്. പുതിയൊരു നേതാവിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുന്നതു വരെ കാവൽ പ്രധാനമന്ത്രിയായി ട്രൂഡോ തുടർന്നേക്കും. ലിബറൽ പാർട്ടിക്കകത്തുതന്നെ ട്രൂഡോ സ്ഥാനമൊഴിയണമെന്ന് ആവശ്യം ഉയർന്നിരുന്നു.

9 വർഷമായി കാനഡയുടെ പ്രധാനമന്ത്രിയായി തുടരുകയായിരുന്നു ട്രൂ‍ഡോ. തിരഞ്ഞെടുപ്പുകളിൽ ട്രൂഡോയുടെ പാർട്ടിയുടേത് മോശം പ്രകടനമായിരിക്കെയാണ് പദവിയൊഴിയുന്നത്. ഇന്ത്യയുമായുള്ള കാനഡയുടെ ബന്ധവും വഷളായതും ട്രൂഡോയുടെ കാലത്താണ്.ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിം​ഗ് നിജ്ജാറിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇന്ത്യൻ സർക്കാരിന് മേൽ അടിച്ചേൽപ്പിക്കാൻ ട്രൂഡോ ശ്രമിച്ചിരുന്നു.

കൊലപാതകം ആസൂത്രണം ചെയ്തത് ഇന്ത്യൻ സർക്കാർ എന്നായിരുന്നു ട്രൂഡോയുടെ ആരോപണം. എന്നാൽ ഇന്ത്യ ട്രൂഡോയുടെ ആരോപണങ്ങൾ തുടർച്ചയായി നിഷേധിച്ചിരുന്നു. ഒരു തെളിവുകളുമില്ലാതെയായിരുന്നു മുൻ പ്രധാനമന്ത്രിയുടെ ആരോപണം. ഇതോടെ ഇരുരാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധത്തിൽ ഉലച്ചിലുണ്ടാവുകയും ബന്ധം വഷളാവുകയും ചെയ്തിരുന്നു. ട്രൂഡോ സ്ഥാനമൊഴിയുമ്പോൾ, കാനഡ-ഇന്ത്യ ഉഭയക്ഷി ബന്ധത്തിന്റെ ഭാവി തുലാസിലാണ്.

Leave a Reply