സ്വർണ വില വീണ്ടും സർവ്വകാല റെക്കോർഡിൽ. പവന് 960 രൂപ കൂടി 61840 രൂപയായി. ഗ്രാമിന് 120 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന് 7730 രൂപയാണ് ഇന്നത്തെ വില.
റെക്കോഡ് വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം പവന് 60760 രൂപയിലെത്തിയിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് സ്വർണ വില ആദ്യമായി അറുപതിനായിരം കടന്നത്.
അന്ന് 60200 രൂപയായിരുന്നു ഒരു പവന്‍റെ വില. നവംബർ മുതൽ ഫെബ്രുവരി വരെ സ്വർണത്തിന് സീസൺ സമയമാണ്. ഈ സീസൺ ഡിമാൻഡ് ആണ് സ്വർണവില ഉയരാൻ പ്രധാന കാരണം.