നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി ഉടൻ തുറക്കും; സ്ഥലത്ത് കുടുംബാംഗങ്ങളുടെ വൻ പ്രതിഷേധം, സംഘർഷാവസ്ഥ

0

തിരുവനന്തപുരം: അതിയന്നൂർ കാവുവിളാകം കൈലാസനാഥ മഹാദേവ ക്ഷേത്രത്തിലെ ഗോപൻ സ്വാമിയുടെ (81) സമാധി ഉടൻ തുറക്കുമെന്ന് റിപ്പോർട്ട്. സ്ഥലത്ത് കുടുംബാഗങ്ങൾ വലിയ എതിർപ്പുമായി രംഗത്ത് എത്തിയിരുന്നു.

എന്നാൽ സമാധി തുറക്കാൻ അനുവദിക്കാത്ത കുടുംബാംഗങ്ങളെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റി.  സമാധിയ്ക്ക് മുന്നിൽ ഗോപൻ സ്വാമിയുടെ ഭാര്യയും മകനും ഉണ്ടായിരുന്നു. സബ് കളക്ടർ ആൽഫ്രഡിന്റെ സാന്നിദ്ധ്യത്തിലാകും തുറന്ന് പരിശോധിക്കുക.

ഇതിന് വേണ്ട തയ്യാറെടുപ്പികളെല്ലാം പൊലീസ് പൂർത്തിയാക്കി. വലിയ സംഘർഷാവസ്ഥയാണ് സ്ഥലത്ത് നിലനിൽക്കുന്നത്.

Leave a Reply