കെപി രാഹുല്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിടുന്നു; ഒഡിഷ എഫ്‌സിയിലേക്ക്

0

കൊച്ചി: മലയാളി താരം കെപി രാഹുല്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിടുന്നു. താരത്തെ ഒഡിഷ എഫ്‌സിയാണ് ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ടീമിലെത്തിക്കുന്നത്. അടുത്ത സീസണിലേക്കായി പുതിയ ടീമിനെ വാര്‍ത്തെടുക്കാനുള്ള ശ്രമങ്ങളാണ് നിലവില്‍ ബ്ലാസ്റ്റേഴ്‌സില്‍ നടക്കുന്നത്.

രണ്ട് വര്‍ഷ കരാറിലാണ് രാഹുലിന്റെ കൂടുമാറ്റം എന്നാണ് റിപ്പോര്‍ട്ടുകള്‍. ആറ് സീസണായി ടീമിനൊപ്പമുള്ള താരമാണ് രാഹുല്‍. നിലവില്‍ താരം ഫോമില്‍ അല്ല. സ്ഥിരമായി രാഹുലിന് അവസരവും കിട്ടിയിരുന്നില്ല. ക്ലബ് ഫീ നല്‍കിയായിരിക്കും ഒഡിഷ രാഹുലിനെ ടീമിലെത്തിക്കുക.

പരിശീലകന്‍ മിഖായേല്‍ സ്റ്റാറേയ്ക്ക് പകരം സീസണിലെ ശേഷിക്കുന്ന കളികള്‍ക്കായി വിദേശ പരിശീലകന്‍ വേണ്ടെന്ന നിലപാടിലാണ് ബ്ലാസ്റ്റേഴ്‌സ്. അടുത്ത സീസണില്‍ മികച്ച ടീമിനെ ഇറക്കുകയാണ് ടീം ലക്ഷ്യമിടുന്നത്.

പ്രീതം കോട്ടാല്‍, യുവതാരം അമാവിയ, ബ്രൈസ് മിറാന്‍ഡ, സൗരവ് മണ്ഡല്‍ എന്നിവരും ബ്ലാസ്‌റ്റേഴ്‌സ് വിട്ടേക്കുമെന്നു സൂചനകളുണ്ട്. ഫ്രഞ്ച് താരം അലക്‌സാന്ദ്രെ കോയഫും ടീം വിട്ടേക്കും.

Leave a Reply