കേരളത്തിന്റെ “സന്തോഷം” കെടുത്തി കിരീടമുയർത്തി ബംഗാൾ; ഫൈനലിൽ പൊരുതി തോറ്റ് യുവനിര

0

അവസാന നിമിഷം വരെ ആവേശം നിറച്ച സന്തോഷ് ട്രോഫി ഫൈനലിൽ കേരളത്തിന് തോൽവി. മറുപടിയില്ലാത്ത ഒരു ​ഗോൾ ജയത്തോടെ 33-ാം കിരീടമാണ് ബം​ഗാൾ ഉയർത്തിയത്. അധിക സമയത്തായിരുന്നു ബം​ഗാളിന്റെ വിജയ ​ഗോൾ പിറന്നത്. കരുത്തരായ ബം​ഗാളിനെ നിശ്ചിത സമയം വരെ സമനിലയിൽ തളയ്‌ക്കാനായ കേരളം ഹൈദരാബാദിൽ കാഴ്ചവച്ചത് അവിസ്മരണീയ പോരാട്ടമായിരുന്നു.

95ാം മിനിട്ടിൽ 9ാം നമ്പറുകാരൻ റോബി ഹൻസ്ദയാണ് കേരളത്തെ കണ്ണീരണിയിച്ചത്. അവസാന നിമിഷം ​ഗോൾ മടക്കാൻ സർവശക്തിയുമെടുത്ത് പൊരുതിയെങ്കിലും കേരളത്തിന് ബം​ഗാൾ പ്രതിരോധം ഭേദിക്കാനായില്ല. ആദ്. പകുതിയിലും രണ്ടാം പകുതിയിലും ലഭിച്ച ചില സുവർണാവസരങ്ങൾ കേരളത്തിന് മുതലാക്കാനായിരുന്നില്ല. 12 ഗോളുമായി ടൂർണമെൻ്റിലെ ടോപ് സ്കോററാകാനും റോബിക്ക് സാധിച്ചു.

Leave a Reply