ഇസ്ലാം മതത്തെ അധിക്ഷേപിച്ചു’; ശ്രീലങ്കയിൽ ബുദ്ധ സന്ന്യാസിക്ക് 9 മാസം തടവ് ശിക്ഷ

0

കൊളംബോ: ഇസ്ലാമിനെ അവഹേളിച്ചതിന് ശ്രീലങ്കൻ ബുദ്ധ സന്ന്യാസിക്ക് 9 മാസം തടവ് ശിക്ഷ. പുറത്താക്കപ്പെട്ട മുൻ പ്രസിഡൻ്റ് ഗോതബയ രാജപക്‌സെയുടെ അടുത്ത അനുയായിയായ ശ്രീലങ്കൻ സന്യാസി ഗലഗോഡത്തെ ജ്ഞാനസാരയാണ് ശിക്ഷിക്കപ്പെട്ടത്. 2016 ലെ പരാമർശങ്ങളുടെ പേരിലാണ് ഇദ്ദേഹത്തെ ശിക്ഷിച്ചത്. ഇസ്ലാമിനെ അപമാനിക്കുകയും മതവിദ്വേഷം വളർത്തുകയും ചെയ്തതിനാണ് ശിക്ഷ.

ജ്ഞാനസാരയെ ഇത് രണ്ടാം തവണയാണ് ജയിലിലടക്കുന്നത്.

2016ലെ ഒരു മാധ്യമ സമ്മേളനത്തിനിടെ ഇസ്‌ലാമിനെതിരെ നിരവധി അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് ഡിസംബറിൽ ജ്ഞാനസാരയെ അറസ്റ്റ് ചെയ്തിരുന്നു.

അദ്ദഹത്തിന് 1,500 ശ്രീലങ്കൻ രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കിൽ ഒരു മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിയിൽ ഉണ്ട്. ശിക്ഷയ്‌ക്കെതിരെ ജ്ഞാനസാര അപ്പീൽ നൽകിയിട്ടുണ്ട്. അപ്പീലിൽ അന്തിമ വിധി വരുന്നതുവരെ ജാമ്യത്തിൽ വിടണമെന്ന അഭിഭാഷകരുടെ ആവശ്യം കോടതി തള്ളി.

മുൻ പ്രസിഡൻ്റ് ഗോതബയ രാജപക്‌സെയുടെ വിശ്വസ്തനായിരുന്നു അദ്ദേഹം. രാജപക്‌സെയുടെ പ്രസിഡൻറായിരിക്കെ, ജ്ഞാനസാരയെ, മതസൗഹാർദം സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള നിയമപരിഷ്‌കാരങ്ങളുടെ പ്രസിഡൻഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ തലവനായി നിയമിച്ചിരുന്നു.

Leave a Reply