തിരുവനന്തപുരം: സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2025 ജനുവരി 1 യോഗ്യത തീയതിയായുള്ള അന്തിമ വോട്ടർ പട്ടികയാണ് പ്രസിദ്ധീകരിച്ചത്.
സംസ്ഥാനത്ത് ആകെ 2,78,10,942 വോട്ടർമാരാണുള്ളത്. അതിൽ 1,43,69,092 സ്ത്രീ വോട്ടർമാരും 1,34,41,490 പുരുഷ വോട്ടർമാരുമാണ്.
കൂടുതൽ വോട്ടർമാർ ഉള്ള ജില്ല മലപ്പുറവും കുറവ് വോട്ടർമാരുള്ള ജില്ല വയനാടുമാണ്.
നിലവിലെ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 25,409 ആണ്. 232 പുതിയ പോളിംഗ് സ്റ്റേഷനുകൾ കൂടി കൂട്ടിച്ചേർത്തു. 63,564 ആളുകൾ പുതിയ വോട്ടർമാരുണ്ട്.
89,907 വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായും തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.