ചൈനയുടെ കാലം കഴിഞ്ഞു, ദക്ഷിണേഷ്യയെ ഭാരതം നയിക്കും; 2025 രാജ്യം 6.6 ശതമാനം വളർച്ച നേടും; ശുഭപ്രതിക്ഷയെന്ന് യുഎൻ

0

മുംബൈ: 2025ൽ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ 6.6 ശതമാനം വളർച്ച കൈവരിക്കുമെന്ന് യുഎൻ റിപ്പോർട്ട്. ഉയർന്ന നിക്ഷേപ വളർച്ചയും സ്വകാര്യമേഖലയിലെ ഉപഭോ​ഗം വർദ്ധിച്ചതുമാണ് സമ്പദ്‍വ്യവസ്ഥ ശക്തിപ്പെടാൻ കാരണമെന്ന് യുഎൻ ചൂണ്ടിക്കാട്ടുന്നു. 2026 ൽ 6.7 ശതമാനം വളർച്ചയാണ് റിപ്പോർട്ട് പ്രവചിക്കുന്നത്. ‘ലോക സാമ്പത്തിക സ്ഥിതിയും ഭാവിയും 2025’ എന്ന റിപ്പോർട്ടിലാണ് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് പരാമർശമുള്ളത്.

ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ വീണ്ടും മാറുമെന്ന് യുഎൻ ഗ്ലോബൽ ഇക്കണോമിക് മോണിറ്ററിംഗ്  മേധാവി ഹമീദ് റാഷിദ് പറഞ്ഞു. നടപ്പ് വർഷം ദക്ഷിണേഷ്യയുടെ വളർച്ചയെ ഇന്ത്യയാണ് നയിക്കുക. ജനസംഖ്യയിലുണ്ടാകുന്ന ഇടിവും വർദ്ധിച്ചുവരുന്ന വ്യാപാര പിരിമുറുക്കവും കാരണം ചൈനയുടെ വളർച്ച 2025-ൽ 4.8 ശതമാനമായി കുറയുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ആഗോള സാമ്പത്തിക വളർച്ച 2025-ൽ 2.8 ശതമാനത്തിൽ തുടരുമെന്നാണ്
യുഎൻ പ്രവചനം.

ഇന്ത്യയിലെ പൊതുമേഖല സംരംഭങ്ങൾ പശ്ചാത്തല വികസന പദ്ധതികൾക്ക് വലിയ തോതിൽ നിക്ഷേപം നടത്തുന്നത് പ്രതിക്ഷ നൽകുന്നു. ഡിജിറ്റൽ കണക്റ്റിവിറ്റിയിലെ പുരോ​ഗതിയും വളർച്ചയ്‌ക്ക് ആക്കം കൂട്ടും. ഉൽപ്പാദ- സേവന മേഖലയിലെ മുന്നേറ്റം സമ്പദ്‍വ്യവസ്ഥയ്‌ക്ക് ​ഗുണകരമാകും.  സേവന മേഖലയിലെ കയറ്റുമതിയും മികച്ച മുന്നേറ്റമാണ് നടത്തുന്നത്. ഫാർമ, ഇലക്ട്രോണിക്സ് പോലുള്ള മേഖലകളും ദ്രുത​ഗതിയിലാണ് വളർച്ച കൈവരിക്കുന്നത്. പശ്ചാത്തല സൗകര്യ വികസന മേഖലയിലെ നിക്ഷേപവും ഉയർന്ന മൂലധന ചെലവും വരും വർഷങ്ങളിൽ രാജ്യത്ത് പലതരത്തിലുള്ള നേട്ടങ്ങൾ കൊണ്ടുവരുമെന്നും യുഎൻ വിലയിരുത്തുന്നു.

Leave a Reply