രണ്ടര വയസുകാരിയെ  കമ്പി കൊണ്ട് തല്ലിയ സംഭവം; അങ്കണവാടി ടീച്ചർക്ക് സസ്പെൻഷൻ

0

തി​രു​വ​ന​ന്ത​പു​രം: ര​ണ്ട​ര വ​യ​സു​കാ​രി​യെ മർദിച്ച സം​ഭ​വ​ത്തി​ൽ അ​ങ്ക​ണ​വാ​ടി ടീ​ച്ച​റെ സ​സ്പെ​ൻഡ് ചെയ്തു. താ​ങ്ങി​മൂ​ട് സ്വ​ദേ​ശി ബി​ന്ദു​വി​നെ​യാ​ണ് ആ​റ് മാ​സ​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

വെ​മ്പാ​യം ന​രി​ക്ക​ലി​ലു​ള്ള അ​ങ്ക​ണ​വാ​ടി​യി​ൽ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം. ചിറമുക്ക് സ്വദേശികളായ സീന-മുഹമ്മദ് ഷാ ദമ്പതികളുടെ മകൾക്കാണ് മർദനമേറ്റത്. നോ​ട്ട് എ​ഴു​താ​ത്ത​തി​ന് ഷൂ ​റാ​ക്കി​ന്റെ ക​മ്പി​യൂ​രി കു​ഞ്ഞി​ന്റെ കൈ​യി​ൽ അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചെ​ന്നാ​യിരുന്നു ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി. കുട്ടിയുടെ കയ്യിൽ അടിയേറ്റ പാടുണ്ടായിരുന്നു. പിന്നാലെ ബിന്ദുവിനെതിരെ രക്ഷിതാക്കൾ ചൈൽഡ് ലൈനിനും വട്ടപ്പാറ പൊലീസിനും പരാതി നൽകിയിരുന്നു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

അങ്കണവാടിയിൽ കുഞ്ഞുങ്ങളെ തല്ലുന്നത് സ്ഥിരമാണെന്നും രക്ഷിതാക്കൾ ആരോപിച്ചിരുന്നു. എന്നാൽ കുട്ടിയെ താൻ അടിച്ചില്ലെന്നും  മറ്റൊരു കുട്ടി തല്ലിയെന്നുമായിരുന്നു ടീച്ചറുടെ വാദം.

Leave a Reply