എംഡിഎംഎ യുമായി യുവാവ് പൊലീസ് പിടിയിൽ

0

വിൽപ്പനയാക്കായി എത്തിച്ച MDMA യുമായി  പാലക്കാട് സ്വദേശി പിടിയിൽ.  അൻസിൽ ഉസ്മാൻ (23) എന്നയാളെയാണ് കളമശേരി പോലിസ് പിടികൂടിയത്.  കൊച്ചി സിറ്റി കേന്ദ്രികരിച്ച്  നടക്കുന്ന മയക്കുമരുന്ന് വിൽപ്പന  തടയുന്നതിന്റെ ഭാഗമായി കൊച്ചി സിറ്റി പോലീസ്  കമ്മീഷണർ പുട്ട വിമലാദിത്യ IPS നിർദേശ പ്രകാരം ഡെപ്യൂട്ടി കമ്മീഷണർ സുദർശൻIPS മേൽനോട്ടത്തിൽ നടത്തി വന്ന പരിശോധനകളുടെ ഭാഗമായി കളമശേരി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ലത്തീഫ് എംബിയുടെ നേതൃത്വത്തിൽ എസ്.ഐ. വിഷ്ണു വി , SCPO സ്മികേഷ്, CPO സിനോയ് എന്നിവരടങ്ങിയ പൊലീസ് സംഘം കളമശേരി റയിൽവേ സ്റ്റേഷന് സമീപം  നടത്തിയ പരിശോധനയിലാണ്  2.83 ഗ്രാം എം.ഡി.എം.എയുമായി പ്രതി പിടിയിലായത്. ഇയാൾ പട്ടാമ്പി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കിഡ്നാപ്പിംഗ് കേസിലെ പ്രതിയാണ്.

Leave a Reply