ട്രെയിനിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ പകർത്തി സഹയാത്രികർ; സിഐക്കെതിരെ കേസ്

0

എറണാകുളം: ട്രെയിനിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സിഐക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. അഗളി എസ്എച്ച്ഒ അബ്ദുൽ ഹക്കീമിനെതിരെയാണ് റെയിൽവേ പൊലീസ് കേസെടുത്തിരിക്കുന്നത്. കരുനാഗപ്പള്ളി സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്.

ചൊവ്വാഴ്ച പാലരുവി എക്സ്പ്രസിലായിരുന്നു സിഐയുടെ അതിക്രമം. യുവതി ബഹളം വെച്ചപ്പോൾ മറ്റു യാത്രക്കാർ ഇടപെട്ടു. ഇതോടെ പൊലീസാണെന്ന് പറഞ്ഞ് ഹക്കീം അവിടെ നിന്ന് രക്ഷപ്പെട്ടു. തുടർന്ന് യുവതി എറണാകുളം ജങ്ഷനിലെത്തി പരാതി നൽകുകയായിരുന്നു.

സഹയാത്രികർ ദൃശ്യങ്ങൾ പകർത്തിയതാണ് തെളിവായത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കേസെടുത്തത്. സിഐയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.

Leave a Reply