പാലക്കാട്: കരിമ്പ അപകടത്തിൽ അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് പാലക്കാട് എംപി വി കെ ശ്രീകണ്ഠൻ. അശാസ്ത്രീയ നിർമാണം പരിഹരിച്ച് വളവിൽ പുനർനിർമാണം വേണമെന്നാണ് കത്തിൽ എംപി ആവശ്യപ്പെടുന്നത്.
അശാസ്ത്രീയ നിർമാണത്തിന് പരിഹാരം വേണമെന്നും ദുബായ് കുന്നിനും യുപി സ്കൂളിനും ഇടയിൽ അപകടം തുടർക്കഥയാണെന്നും കത്തിൽ പരാമർശിക്കുന്നു.
പാലക്കാട് പനയമ്പാടം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇടയിലേക്ക് ലോറി ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ നാല് കുട്ടികളാണ് മരിച്ചത്.
സ്ഥിരം അപകട മേഖലയാണിതെന്ന് നാട്ടുകാർ പറഞ്ഞു. അധികൃതരോട് നിരവധി തവണ പരാതി അറിയിച്ചിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തിൽ നാട്ടുകാർ ഇവിടെ പ്രതിഷേധിച്ചിരുന്നു.
മഴ പെയ്താൽ ഇവിടുത്തെ വളവ് അപകട കേന്ദ്രമാണെന്നും നാട്ടുകാർ പറയുന്നു. ഇറക്കവും വളവുമാണ് റോഡിന്റെ ഈ ഭാഗത്തുള്ളത്. അപകടം സ്ഥിരമായപ്പോൾ ഇവിടെ റോഡിന്‍റെ വീതി കൂട്ടിയെങ്കിലും അപകടങ്ങൾക്ക് കുറവൊന്നും ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു.