അരാജകത്വത്തിന്റെയും കലാപത്തിന്റെയും തീയിലേക്ക് രാജ്യത്തെ തള്ളി വിടാൻ ശ്രമിക്കുന്നു; മാദ്ധ്യമശ്രദ്ധയ്‌ക്കായി രാഹുൽ എന്തും ചെയ്യും: വിമർശിച്ച് ബിജെപി

0

ന്യൂഡൽഹി: ഇൻഡിസഖ്യത്തെ കടന്നാക്രമിച്ച് ബിജെപി. ഉത്തർപ്രദേശിനെ കലാപത്തിലേക്ക് തള്ളിവിടാനാണ് രാഹുൽ ശ്രമിക്കുന്നതെന്നും മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റാനാണ് രാഹുൽ ശ്രമിക്കുന്നതെന്നും ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് പറഞ്ഞു. 2020 സെപ്തബംറിൽ കൂട്ട ബലാത്സംഗത്തിന് ഇരയാവുകയും പിന്നീട് ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്ത 19 കാരിയുടെ കുടുംബാംഗങ്ങളെ ഹത്രാസിലെത്തി രാഹുൽ സന്ദർശിച്ച പശ്ചാത്തലത്തിലായിരുന്നു വിമർശനം.

” ഹത്രാസ് കേസിന്റെ അവസ്ഥ എന്താണെന്ന് രാഹുലിന് അറിയില്ല. ഹത്രാസ് വിഷയം കോടതിയുടെ പരിഗണനയിലാണ്. നിലവിൽ സിബിഐ അന്വേഷിക്കുന്ന വിഷയമാണിത്. ഇതിനിടയിലാണ് രാഹുൽ ഇരയുടെ കുടുംബത്തെ കണ്ടിരിക്കുന്നത്.

രാഹുലിന് എന്താണ് ചെയ്യേണ്ടതെന്ന് അറിയുന്നില്ല. ചിലപ്പോൾ അലിഗഢിൽ പോകും. മറ്റ് ചിലപ്പോൾ ഹത്രാസിലും സംഭലിലും പോകും. എന്നാൽ യഥാർത്ഥത്തിൽ ഉത്തർപ്രദേശിനെ അരാജകത്വത്തിന്റെയും കലാപത്തിന്റെയും തീയിലേക്ക് തള്ളിവിടാനാണ് അദ്ദേഹം ശ്രമിക്കുന്നത്.”- ബ്രജേഷ് പഥക് പറഞ്ഞു.

കലാപങ്ങൾ സൃഷിടിച്ച് ആളുകളെ പ്രകോപിപ്പിക്കാനാണ് രാഹുൽ ശ്രമിക്കുന്നത്. എന്നാൽ ഉത്തർപ്രദേശിലെ ജനങ്ങൾ ഇതിനൊരിക്കലും കൂട്ടുനിൽക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുലിന്റെ ഗൂഢതന്ത്രത്തിനെതിരെ ബിജെപി തരുൺ ചുഗും രംഗത്തെത്തി. മാദ്ധ്യമശ്രദ്ധയ്‌ക്കായാണ് രാഹുൽ ഇക്കാര്യങ്ങൾ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജോർജ് സോറോസുമായി രാജ്യത്തിനെതിരെ ഗൂഢതന്ത്രങ്ങൾ മെനഞ്ഞെടുത്ത് ഇന്ത്യയെ അപകീർത്തിപ്പെടുത്താനാണ് രാഹുലും കോൺഗ്രസും ശ്രമിക്കുന്നതെന്ന് തരുൺ ചുഗ് പറഞ്ഞു.

Leave a Reply