കണ്ണൂർ: കണ്ണൂർ അഴീക്കലിൽ മരിച്ച നിലയിൽ കണ്ടെത്തിയ അന്യസംസ്ഥാന തൊഴിലാളിയുടെ മരണം കൊലപാതകം എന്ന് പോലീസ്.
ഒഡീഷ സ്വദേശി രമേഷ് ദാസാണ് മരിച്ചത്. തലയ്ക്ക് കല്ലിട്ടാണ് രമേഷിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, സംഭവത്തിൽ പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.
അഴീക്കൽ ഹാർബറിന് സമീപം പുതുതായി നിർമിക്കുന്ന കെട്ടിടത്തിലാണ് തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രാവിലെ നിർമാണ തൊഴിലാളികൾ സ്ഥലത്തെത്തിയപ്പോഴാണ് ആദ്യം മൃതദേഹം കാണുന്നത്.