ക്രൂരത തുടരുന്നു; ചിന്മോയ് കൃഷ്ണദാസിന്റെ ജാമ്യപേക്ഷ പരിഗണിക്കാതെ കോടതി; ഇസ്ലാമിസ്റ്റുകളുടെ ആക്രമണത്തിൽ അഭിഭാഷകൻ അതീവ ഗുരുതരാവസ്ഥയിൽ

0

ധാക്ക: ഹിന്ദു ആചാര്യൻ ചിന്മോയ് കൃഷ്ണദാസിന് ജാമ്യം ലഭിക്കാതിരിക്കാൻ പതിനെട്ട് അടവുകളും പയറ്റി മതമൗലികവാദി സർക്കാർ. അഭിഭാഷകർ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന്, ചിന്മോയ് കൃഷ്ണദാസിന്റെ ജാമ്യാപേക്ഷയിൽ വാ​ദം കേൾക്കുന്നത് ജനുവരി 2 ലേക്ക് ചിറ്റ​ഗ്രോം കോടതി നീട്ടിവെച്ചു. നവംബർ 25 നാണ് രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് ഇസ്കോൺ ആചാര്യനെ മുഹമ്മദ് യൂനുസ് സർക്കാർ അറസ്റ്റ് ചെയ്തത്.

ചിന്മോയ് കൃഷ്ണദാസിന് വേണ്ടി ഹാജരാകേണ്ടിയിരുന്ന അഡ്വ. രമൺ റോയ് ഇസ്ലാമിസ്റ്റുകൾ ആക്രമണത്തെ തുടർന്ന് ​അതീവ ഗുരുതരാവസ്ഥയിലാണ്. ഇത് ഭരണകൂടത്തിന്റെ ഒത്താശയോടെയുള്ള ആക്രമണമെന്നാണ് സൂചന.

കൂടാതെ ചിന്മോയ് കൃഷ്ണ ദാസിന് വേണ്ടി ഹാജരാകാൻ സന്നദ്ധരായിരുന്ന 70 ഓളം ഹിന്ദു അഭിഭാഷകർക്കെതിരെ കള്ളക്കേസ് ചുമത്തിയതായി ബംഗ്ലാദേശ് സമ്മിലിത സനാതനി ജാഗരൺ ജോട്ടെ ആരോപിച്ചു.

ഞായറാഴ്ചയാണ് ചിന്മോയ് കൃഷ്ണദാസിന്റെ അഭിഭാഷകൻ അക്രമിക്കപ്പെട്ടത്.
ഇസ്‌കോൺ കൊൽക്കത്തയുടെ വക്താവ് രാധാരാമൻ ദാസാണ് ക്രൂരത പുറം ലോകത്തെ അറിയിച്ചത്. “ദയവായി അഡ്വക്കേറ്റ് രമൺ റോയിക്ക് വേണ്ടി പ്രാർത്ഥിക്കൂ. കോടതിയിൽ ചിന്മോയ് കൃഷ്ണ പ്രഭുവിനെ സംരക്ഷിക്കുക എന്നത് മാത്രമാണ് അദ്ദേഹം ചെയ്ത തെറ്റ്. ഇസ്ലാമിസ്റ്റുകൾ അദ്ദേഹത്തിന്റെ വീട് കൊള്ളയടിക്കുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്തു. അദ്ദേഹം ഐസിയുവിൽ ജീവനുവേണ്ടി പോരാടുകയാണ്”, രാധാരാമൻ ദാസ് എക്സ് പോസ്റ്റിൽ പറഞ്ഞു.

Leave a Reply