ഡൽഹിയിലെ മലിനീകരണത്തിൽ കടുത്ത നടപടിയുമായി സുപ്രീം കോടതി; 5 സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്ക് സമന്‍സ്

0

ഡൽഹിയിലെ മലിനീകരണത്തിൽ കടുത്ത നടപടിയുമായി സുപ്രീം കോടതി രംഗത്ത്. 4 സംസ്ഥാനങ്ങളിലെയും ഡൽഹിയിലെയും ചീഫ് സെക്രട്ടറിമാർക്ക് വ്യാഴാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി സമൻസ് അയച്ചു.

വിഷയത്തിൽ ക്ഷമയ്ക്ക് പരിധിയുണ്ടെന്നും സുപ്രീം കോടതി രൂക്ഷഭാഷയിൽ വിമർശിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. യുപി, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാർക്കാണ് സമൻസ് അയച്ചിരിക്കുന്നത്.

Leave a Reply