സന്തോഷ് ട്രോഫി; മണിപ്പൂരിനെ വീഴ്‌ത്തി ഫൈനൽ ടിക്കറ്റെടുത്ത് കേരളം; മുഹമ്മദ് റോഷലിന് ഹാട്രിക്; ഫൈനലിൽ എതിരാളികൾ ബംഗാൾ

0

ഹൈദരാബാദ്: സന്തോഷ് ട്രോഫിയിൽ മണിപ്പൂരിനെ വീഴ്‌ത്തി ഫൈനൽ ടിക്കറ്റെടുത്ത് കേരളം. രണ്ടാം പകുതിയിൽ മുഹമ്മദ് റോഷലിന്റെ ഹാട്രിക് ഗോളുകളിലാണ് കേരളം വിജയത്തിന്റെ മാറ്റുയർത്തിയത്. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് വിജയം. ഫൈനലിൽ ബംഗാളിനെയാണ് കേരളം നേരിടുക.

ഹൈദരാബാദിലെ ജിഎംസി ബാലയോഗി അത്‌ലിറ്റിക് സ്‌റ്റേഡിയത്തിലായിരുന്നു സെമി മത്സരങ്ങൾ. ആദ്യ പകുതിയിൽ നസീബ് റഹ്‌മാനും അജ്‌സലും നേടിയ ഗോളുകളിലൂടെ കേരളം 2-1 ന് മുന്നിലെത്തിയിരുന്നു. 21 ാം മിനിറ്റിലായിരുന്നു നസീബ് റഹ്‌മാന്റെ ഗോൾ. 29 ാം മിനിറ്റിൽ ഷുൻജന്തൻ റഗൂയിയിലൂടെ മണിപ്പൂർ ഗോൾ മടക്കി. പെനാൽറ്റിയിലൂടെയാണ് മണിപ്പൂരിന് ഗോളവസരം തുറന്നത്. എന്നാൽ ആദ്യ പകുതിയിൽ തന്നെ മുഹമ്മദ് അജ്‌സലിന്റെ ഗോളോടെ കേരളം വീണ്ടും മുൻപിലെത്തി.

മത്സരത്തിന്റെ തുടക്കം ആക്രമണം അഴിച്ചുവിട്ട് ഭയപ്പെടുത്താൻ മണിപ്പൂർ ശ്രമിച്ചെങ്കിലും കേരളത്തിന്റെ പ്രതിരോധം ശക്തമായി നിലയുറപ്പിച്ചതോടെ ഫലം കണ്ടില്ല. ആദ്യഗോൾ പിറന്നതോടെ മത്സരത്തിന്റെ കടിഞ്ഞാൺ കേരളം ഏറ്റെടുത്തു. ആക്രമണവും പ്രതിരോധവും ഇടകലർത്തി മികച്ച ഗെയിമാണ് കേരളം പുറത്തെടുത്തത്. 73 ാം മിനിറ്റിലും 87 ാം മിനിറ്റിലും ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിലുമായിരുന്നു മുഹമ്മദ് റോഷലിന്റെ ഗോളുകൾ.

കൊച്ചിൻ യിലെ പുരുഷന്മാർ രഹസ്യമായി ഇതുപയോഗിക്കുന്നു
കൂടുതൽ അറിയുക
വെള്ളിയാഴ്ച നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ജമ്മു- കശ്മീരിനെ 1-0 ത്തിന് പരാജയപ്പെടുത്തിയാണ് കേരളം സെമിയിൽ കടന്നത്. നിലവിലെ ചാമ്പ്യൻമാരായ സർവ്വീസസിനെ 4-2 ന് തോൽപിച്ചാണ് ബംഗാൾ ഫൈനലിൽ കടന്നത്.

Leave a Reply