പിവി അൻവർ തൃണമൂൽ കോൺഗ്രസിന്റെ ഭാഗമായേക്കും

0

തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ  പി.വി.അന്‍വര്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പാർട്ടിയുമായി അടുക്കാനുള്ള നീക്കത്തില്‍. കുറച്ചുദിവസങ്ങളായി ഡല്‍ഹിയില്‍ തുടരുന്ന പി.വി.അന്‍വര്‍, തൃണമൂല്‍ എംപിമാരുമായി ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

തൃണമൂല്‍ കോണ്‍ഗ്രസിന്റെഭാഗമാകുന്ന നീക്കങ്ങളാണ് നടക്കുന്നത്. അടുത്ത ആഴ്ചയോടെ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത.

  ഇടതുമുന്നണി വിട്ടശേഷം തമിഴ്‌നാട്ടിലെ ഡിഎംകെ എംഎല്‍എമാരുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല.

മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറെ അടുപ്പമുള്ള തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍, അന്‍വറിനെ ഡിഎംകെയുടെ ഭാഗമാക്കാന്‍ അനുവദിച്ചില്ല എന്നായിരുന്നു റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് സിപിഎമ്മുമായി അടുപ്പമില്ലാത്ത തൃണമൂലുമായി അടുക്കാനുള്ള ശ്രമം അന്‍വര്‍ നടത്തുന്നത്. 

Leave a Reply