തൃശ്ശൂർ: പൂരം കലക്കൽ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയെന്ന് ആവർത്തിച്ച് സിപിഐ നേതാവ് വി എസ് സുനിൽകുമാർ.
സംഭവത്തിൽ ബിജെപിക്കും ആർഎസ്എസിനും അന്നത്തെ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കും പങ്കുണ്ടെന്നും സുനിൽ കുമാർ ആരോപിച്ചു.
പൂരം കലക്കൽ വിവാദത്തിൽ മൊഴി നൽകാൻ എത്തിയപ്പോഴായിരുന്നു സുനിൽകുമാറിന്റെ പ്രതികരണം. മലപ്പുറം അഡീഷണൽ എസ്പിയുടെ നേതൃത്വത്തിൽ തൃശ്ശൂർ രാമനിലയത്തിൽ വെച്ചാണ് മൊഴിയെടുക്കൽ.
മൊഴിയെടുക്കാൻ വിളിപ്പിച്ചതിൽ സന്തോഷമുണ്ടെന്നും തനിക്ക് അറിയാവുന്ന കാര്യങ്ങളും പക്കലുള്ള ഫോട്ടോയും നൽകുമെന്നും വിഎസ് സുനിൽകുമാർ കൂട്ടിച്ചേർത്തു.
അന്വേഷണസംഘത്തിന് മൊഴിയായി ഈ കാര്യങ്ങൾ നൽകുമെന്ന് പറഞ്ഞ സുനിൽകുമാർ തന്നെ കേൾക്കാതെ റിപ്പോർട്ട് സമർപ്പിക്കും എന്നാണ് കരുതിയിരുന്നതെന്നും പറഞ്ഞു.