കോഴിക്കോട്: മെക് 7 എതിരെ ഉയർന്ന അതീവ ഗുരുതര ആരോപണങ്ങൾ കേന്ദ്ര എജൻസികൾ അന്വേഷിക്കുന്നു. മെക് 7 വ്യായാമ കൂട്ടായ്മയ്‌ക്ക് പിന്നിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് നേതാക്കളാണെന്ന് സിപിഎം ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മെക് 7നെ കുറിച്ചു ള് വിവരങ്ങൾ കേന്ദ്ര എജസികൾ തേടുന്നത്.
പിഎഫ്ഐ ഭീകരരാണ് കൂട്ടായ്മയക്ക് പിന്നിലെന്ന് പൊതുപരിപാടിക്കിടെയാണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ ആരോപിച്ചത്. പിഎഫ്ഐ നിരോധനത്തെ എതിർത്ത പാർട്ടിയാണ് സിപിഎം. അവന്ന് കേരളത്തിൽ നടന്ന കൊലാഹലങ്ങൾ രാജ്യമൊട്ടാകെ ചർച്ചയായതാണ്. പിഎഫ്ഐക്കെതിരെ ഒരക്ഷരം പോലും ഉരിയാടാത്ത പാർട്ടിയുടെ ജില്ലാ സെക്രട്ടറി നടത്തിയ ആരോപണം അതീവ ഗൗരവത്തോടെയാണ് കേന്ദ്ര ഏജൻസികൾ നിരീക്ഷിക്കുന്നത്. മെക് 7 ന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയെന്ന് ഇവരുടെ ചതിയിൽ സുന്നി വിശ്വാസികൾ ഇതിൽ പെട്ടുപോകരുതെന്നും സമസ്തയും മുന്നറിയിപ്പ് നൽകിയിരുന്നു.
കോഴിക്കോടും പരിസര പ്രദേശങ്ങളിലും കേന്ദ്രീകരിച്ച് ആരംഭിച്ച മെക് 7ന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു. വ്യായാമ ക്യാമ്പകളും മറ്റ് സംഘടിപ്പിച്ചാണ് ആളുകളെ ആകർഷിച്ചിരുന്നത്. മെക് 7 കേരളത്തിൽ മാത്രമല്ല ജിസിസി രാജ്യങ്ങളിലും വേരുറപ്പിച്ച് കഴിഞ്ഞു. വാട്സ്അപ്പ് ഗ്രൂപ്പ് വഴിയാണ് ഇവർ പ്രവർത്തനങ്ങൾ ഏകോപിക്കുന്നത്. മെക് 7 ന്റെ വാട്സ്ഗ്രൂപ്പ് അഡ്മിൻമാർ പിഎഫ്ഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും പ്രവർത്തകരാണ്. വ്യായാമ മുറയുടെ പേരിൽ തീവ്രവാദ സംഘടയെ വീണ്ടും വേരുറപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന ആരോപണമാണ് വീണ്ടും ശക്തമാകുന്നത്.