ദുബായ്: 10 വയസ്സിന് താഴെയുള്ള കുട്ടികളെ മുൻസീറ്റിൽ ഇരുത്തിയാൽ ഇനി മുതൽ പിഴയടക്കണമെന്ന് അറിയിച്ച് ട്രാഫിക് ആൻഡ് റോഡ്‌സ് ഏജൻസി സിഇഒ.
400 ദിർഹമാണ് പിഴ ചുമത്തുക. ചൈൽഡ് പ്രൊട്ടക്ഷൻ സീറ്റുകളില്ലാതെ 4 വയസ്സുള്ള കുട്ടികളെ ഓൺബോർഡിന് കീഴിൽ കൊണ്ടുപോയാലും 400 ദിർഹം പിഴ ചുമത്തും.
അതേസമയം, യുഎഇ ദേശീയ ദിന വാരാന്ത്യത്തിൽ ജനിച്ച കുഞ്ഞുങ്ങൾക്ക് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ചൈൽഡ് കാർ സീറ്റുകൾ സമ്മാനിച്ചു.
ഡിസംബർ 1 നും 5 നും ഇടയിൽ പ്രസവിച്ച അമ്മമാർക്ക് 24 ആശുപത്രികളിലായി ഏകദേശം 450 ചൈൽഡ് കാർ സീറ്റുകൾ കൈമാറി. ‘മൈ ബേബിസ് ഗിഫ്റ്റ് ഓൺ ഈദ് അൽ ഇത്തിഹാദ്’ എന്ന സംരംഭത്തിൻ കീഴിലായിരുന്നു സമ്മാനം.