ആലപ്പുഴ: കളർകോട് അപകടത്തിൽ മരണം ആറായി. എടത്വ സ്വദേശി ആൽവിനാണ് മരണപ്പെട്ടത്. ആൽവിന്റെ സ്ഥിതി ഗുരുതരമായി തുടർന്ന സാഹചര്യത്തിൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ നിന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു.
അവിടെവെച്ചാണ് ഇപ്പോൾ മരണത്തിന് ആൽവിൻ കീഴടങ്ങിയത്. തിങ്കളാഴ്ച രാത്രിയാണ് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടമുണ്ടായത്.
അപകടത്തിൽ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മരിച്ചിരുന്നു. ആലപ്പുഴ മെഡിക്കൽ കോളജിലെ വിദ്യാർഥികളാണ് മരിച്ചത്.
ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹീം, പാലക്കാട് സ്വദേശി ശ്രീദേവ്, കണ്ണൂർ മാട്ടൂൽ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ആയുഷ് രാജ്, ദേവാനന്ദ് എന്നിവരാണ് അപകടത്തിൽ മരിച്ചത്.