നിർമ്മാണം നടക്കുന്ന കെട്ടിടത്തിനുള്ളിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം തലയിൽ കല്ലുവീണ നിലയിൽ; കൊലപാതകമെന്ന് സംശയം

0

കണ്ണൂർ: കണ്ണൂർ അഴീക്കലിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ മൃതദേഹം കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പോലീസി​ന്റെ സംശയം. തലയിൽ കല്ലുവീണ നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. ഇന്ന് രാവിലെ പത്ത് മണിയോടെ അഴീക്കൽ ബോട്ടുപാലത്തിന് സമീപമാണ് സംഭവം. മരിച്ചത് ഇതര സംസ്ഥാന തൊഴിലാളിയാണെന്ന് മനസ്സിലാക്കാനായെങ്കിലും പേരോ മറ്റ് വിവരങ്ങളോ അറിയാൻ സാധിച്ചിട്ടില്ല. പൊലീസ് സ്ഥലത്തെത്തി സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

Leave a Reply