ന്യൂഡൽഹി: ഗ്രാമീണർക്കും ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കുന്നതിനായി കേന്ദ്രം അവതരിപ്പിച്ച പ്രധാൻ മന്ത്രി ഗ്രാമീണ ഡിജിറ്റൽ സാക്ഷരതാ അഭിയാന് (PMGDISHA) കീഴിൽ പരിശീലനം ലഭിച്ചവരുടെ എണ്ണം 6.39 കോടി പിന്നിട്ടതായി കണക്ക്. ഒരു വീട്ടിലെ ഒരാൾക്ക് ഡിജിറ്റൽ സാക്ഷരതയിൽ പരിശീലനം നൽകുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
ഐടി മേഖലയിൽ ഇന്ത്യ കുതിപ്പ് തുടരുകയാണ്. സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി 42 സൂചകങ്ങളെ അടിസ്ഥാനമാക്കി ആഗോളതലത്തിലും ദേശീയ AI വൈബ്രൻസി റാങ്കിംഗിൽ ഇന്ത്യ നാലാം സ്ഥാനത്താണ്. യുഎസ്, യുകെ, ചൈന എന്നാ രാജ്യങ്ങളാണ് തൊട്ടുമുൻപിലുള്ളത്. ഐടി മേഖലയിലെ കഴിവുകളെ മെച്ചപ്പെടുത്താൻ കേന്ദ്രം നിരന്തര ശ്രമങ്ങൾ നടത്തി വരികയാണ്. ബ്ലോക്‌ചെയിൻ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, റോബോട്ടിക്സ് തുടങ്ങിയ മേഖലളിൽ കൂടുതൽ പേരെ എത്തിക്കാനും തൊഴിൽമേഖലയിൽ മികച്ച രീതിയിൽ ഇവ വിന്യസിപ്പിക്കാനും ശ്രമിക്കുന്നുണ്ട്.
ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷൻ (എഐസിടിഇ) അംഗീകരിച്ച എല്ലാ എഞ്ചിനീയറിംഗ് സ്ഥാപനങ്ങളിലെയും ബി.ടെക്, എം.ടെക് വിദ്യാർത്ഥികൾക്ക് എഐ മിഷന്റെ ഇന്ത്യഎഐ ഫ്യൂച്ചർസ്‌കിൽസ് സംരംഭം ഫെലോഷിപ്പുകൾ നൽകുന്നുണ്ട്.