കെഎസ്ആർടിസിയുടെ അഹന്ത; ബെംഗളൂരുവിൽ നിന്ന് താമരശേരിയിലേക്ക് യാത്ര ചെയ്ത 19-കാരിയെ പാതിരാത്രിയിൽ പെരുവഴിയിൽ ഇറക്കി വിട്ടു

0

കോഴിക്കോട്: കെഎസ്ആർടിസി ബസിൽ തനിച്ച് യാത്ര ചെയ്ത വിദ്യാർത്ഥിനിയെ പെരുവഴിയിൽ ഇറക്കിവിട്ടതായി പരാതി. കോഴിക്കോട് താമരശേരിയിലാണ് സംഭവം. ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ലെന്നാണ് പരാതി.

ബെം​ഗളൂരുവിൽ നിന്ന് താമരശേരിയിലേക്ക് യാത്ര ചെയ്ത 19-കാരിക്കാണ് ദുരനുഭവമുണ്ടായത്. താമരശേരി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ഇറക്കാൻ വിദ്യാർത്ഥിനി കണ്ടക്ടറോട് ആവശ്യപ്പെട്ടു. എന്നാൽ ബസ് അവിടെ നിർത്തിയില്ല. കാരാടിയിലാണ് ബസ് നിർത്തിയത്. രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.

KL 15 A 1430 (RP669) ബസാണ് നിര്‍ത്താതിരുന്നത്. ബസ് ജീവനക്കാർക്കെതിരെ വിദ്യാർത്ഥിനി കെഎസ്ആർടിസി അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് ​ഗതാ​ഗതമന്ത്രി റിപ്പോർട്ട് തേടി.

Leave a Reply