പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി കപൂർ കുടുംബം. രാജ് കപൂറിന്റെ 100-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് നടക്കുന്ന RK ഫിലിം ഫെസ്റ്റിവലിലേക്ക് ക്ഷണിക്കാനാണ് കപൂർ കുടുംബം മോദിയുടെ ഔദ്യോഗിക വസതിയിലെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.
രൺബീർ കപൂർ, ആലിയ ഭട്ട്, കരീന കപൂർ ഖാൻ, സെയ്ഫ് അലി ഖാൻ, കരിഷ്മ കപൂർ, നീതു കപൂർ, റിദ്ദിമ കപൂർ തുടങ്ങിയവരും മറ്റ് കുടുംബാംഗങ്ങളും മോദിയെ കണ്ട് സംസാരിച്ചു. ഇതിന്റെ ചിത്രങ്ങൾ താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
കരീനയും ഭർത്താവ് സെയ്ഫ് അലി ഖാനും മോദിയോടൊപ്പം നിൽക്കുന്ന ചിത്രവും മക്കൾക്കായി ഓട്ടോഗ്രാഫ് നൽകുന്ന പ്രധാനമന്ത്രിയുടെ ഫോട്ടോയും കരീന പോസ്റ്റ് ചെയ്തിട്ടുണ്ട്.