ഇന്ത്യ പാകിസ്താനിലേക്ക് ഇല്ല, പാകിസ്താൻ ഇന്ത്യയിലേക്കും; പ്രഖ്യാപനം മറ്റന്നാൾ

0

ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യ പാകിസ്താനിലേക്ക് പോകില്ലാത്തത് പോലെ പാകിസ്താൻ ഇന്ത്യയിലേക്കും ക്രിക്കറ്റ് മത്സരങ്ങൾക്ക് വരില്ല. 2027 വരെ ഐസിസി ടൂർണമെന്റുകൾ ഹൈബ്രിഡ് മോഡലിലാകും നടത്തുക. ഇതു സംബന്ധിച്ച് ഏഴാം തീയതിയാകും ഔദ്യോ​ഗിക പ്രഖ്യാപനം ഉണ്ടാവുക. പാകിസ്താന്റെ നിബന്ധന ഐസിസി തത്വത്തിൽ അം​ഗീകരിച്ചിട്ടുണ്ട്. നേരത്തെ ഐസിസിയുടെ ബോർഡ് മീറ്റിം​ഗ് മാറ്റിവച്ചിരുന്നു. ടൈംസ് ഒഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.

എസിസിയോ(ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ) ഐസിസിയോ( അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ) നടത്തുന്ന ടൂർണമെന്റുകളിൽ പങ്കെടുക്കാൻ ഇന്ത്യയോ പാകിസ്താനോ പരസ്പരം ഇരുരാജ്യങ്ങളിലേക്കും യാത്ര ചെയ്യില്ല.2027 വരെയാണ് ഈ തീരുമാനം. ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ ദുബായിൽ നടത്താനാണ് തീരുമാനം.

ഇന്ത്യ അടുത്തവർഷം വനിതകളുടെ ലോകകപ്പും ഏഷ്യാ കപ്പും സംഘടിപ്പിക്കുന്നുമ്ട്. 2026 ടി20 ലോകകപ്പ് ശ്രീലങ്കയ്‌ക്ക് ഒപ്പം ആതിഥേയത്വം വഹിക്കുന്നുണ്ട്. ഈ ടൂർണമെന്റുകളിലൊന്നും പങ്കെടുക്കാൻ പാകിസ്താൻ ഇന്ത്യയിലേക്ക് വരില്ല. ബ്രോഡ്കാസ്റ്റർമാരുടെ ഒരു വർക്ക്ഷോപ്പ് ഐസിസിയുടെ ​ദുബായ് ആസ്ഥാനത്ത് നടന്നിരുന്നു. ഐസിസി ചെയർമാൻ ജയ് ഷായും ബോർഡ‍് അം​ഗങ്ങളും സ്റ്റാഫും ഇതിൽ പങ്കെടുത്തിരുന്നു.

Leave a Reply