ഇറക്കുമതി കുറഞ്ഞു; 90.62 മില്യൺ ടണ്ണിലെത്തി ഇന്ത്യയുടെ കൽക്കരി ഉത്പാദനം, 7.2 ശതമാനം വളർച്ച

0

ന്യൂഡൽഹി: ഇന്ത്യയുടെ മൊത്തത്തിലുള്ള കൽക്കരി ഉത്പാദനത്തിൽ ഉയർച്ച. ഈ വർഷം നവംബറോടെ ഉത്പാദനം 90.62 ദശലക്ഷം ടൺ ആയി ഉയർന്നു. കഴിഞ്ഞ നവംബറിലെ കൽക്കരി ഉത്‌പാദനം 84.52 മെട്രിക് ടണ്ണായിരുന്നു. മുൻവർഷത്തേക്കാൾ 7.2 ശതമാനത്തിന്റെ വളർച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയതെന്ന് കൽക്കരി മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഖനി ഉടമകളുടെയും മറ്റ് സ്ഥാപനങ്ങളിൽ നിന്നുമുള്ള കൽക്കരി ഉത്പാദനം ഈ മാസം 17.13 മെട്രിക് ടണ്ണിലെത്തി. കഴിഞ്ഞ കഴിഞ്ഞ നവംബറിലെ ഉത്പാദനവുമായി താരതമ്യം ചെയുമ്പോൾ 37.69 ശതമാനം വളർച്ച കൈവരിച്ചു. 2024- 25 സാമ്പത്തിക വർഷത്തിലെ നവംബർ വരെയുള്ള ആകെ കൽക്കരി ഉത്പാദനം 628.03 മെട്രിക് ടണ്ണിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇതേകാലയളവിനെ അപേക്ഷിച്ച് 6.21 ശതമാനത്തിന്റെ വളർച്ച ഉണ്ടായിട്ടുണ്ട്.

കൽക്കരി വിതരണത്തിലും കയറ്റുമതിയിലും ഈ വളർച്ച പ്രകടമാണ്. മിശ്രിത ആവശ്യങ്ങൾക്കുള്ള കൽക്കരി ഇറക്കുമതിയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 8.5 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. കൽക്കരി ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്‌ക്കാനുമുള്ള ഇന്ത്യയുടെ ഉറച്ച പ്രതിബദ്ധതയുടെ പ്രതിഫലനമാണിതെന്ന് മന്ത്രാലയം പറഞ്ഞു. ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ കൽക്കരി ശേഖരമുള്ള രാജ്യമാണ് ഇന്ത്യ.

Leave a Reply