ദുബായ്: ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ പ്‌ളേയർ ഒഫ് ദ ഇയർ പുരസ്‌കാരത്തിനും ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്‌കാരത്തിനും ഇന്ത്യൻ താരം ജസ്പ്രീത് ബുംറ നോമിനേഷൻ പട്ടികയിൽ ഉൾപ്പെട്ടു.
ജോ റൂട്ട്, ഹാരി ബ്രൂക്ക്, ട്രാവിസ് ഹെഡ് എന്നിവരാണ് ക്രിക്കറ്റർ ഓഫ് ദ ഇയറിന് നോമിനേഷൻ ലഭിച്ച മറ്റ് താരങ്ങൾ. ടെസ്റ്റ് പ്‌ളേയർ ഓഫ് ദ ഇയറിന് ബുംറ, റൂട്ട്, ബ്രൂക്ക്, കാമിനന്ദു മെൻഡിസ് എന്നിവർക്കാണ് നോമിനേഷൻ.