12 കോടി അടിച്ച കോടിപതി ഇതാ..; പൂജ ബമ്പർ അടിച്ച ഭാഗ്യശാലിയെ തിരിച്ചറിഞ്ഞു

0

കൊല്ലം: കേരളം കാത്തിരുന്ന പൂജ ബമ്പർ ഭാഗ്യശാലിയെ തിരിച്ചറിഞ്ഞു. കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിനെയാണ് ഇത്തവണ ഭാഗ്യദേവത കടാക്ഷിച്ചത്. കൊല്ലത്തെ ജയകുമാർ ലോട്ടറി സെന്ററിൽ നിന്നായിരുന്നു ദിനേശ് ലോട്ടറി എടുത്തത്. JC 325526 എന്ന ടിക്കറ്റിനാണ് 12 കോടി അടിച്ചത്.

സ്ഥിരമായി ലോട്ടറിയെടുക്കുന്ന വ്യക്തിയാണ് ദിനേശ് കുമാർ. ഇദ്ദേഹം എടുത്ത 10 ലോട്ടറികളിൽ ഒന്നിനാണ് 12 കോടി രൂപ അടിച്ചത്. കരുനാഗപ്പള്ളിയിൽ ഫാം നടത്തിവരികയാണ്. 2019ൽ രണ്ട് നമ്പർ വ്യത്യാസത്തിലണ് 12 കോടി ദിനേശ് കുമാറിന് നഷ്ടമായത്. ഇത്തവണ ഭാഗ്യദേവത കടാക്ഷിക്കുകയായിരുന്നുവെന്ന് ദിനേശ് പറഞ്ഞു.

ലോട്ടറി സെന്ററിലേക്ക് കുടുംബത്തോടൊപ്പമെത്തിയ കോടിപതിയെ നാട്ടുകാരും ലോട്ടറി സെന്റർ ഉടമയും പൊന്നാട അണിയിക്കുകയും മധുരം നൽകി സന്തോഷം പങ്കിടുകയും ചെയ്തു. ഒന്നോ രണ്ടോ ലോട്ടറിയെടുത്ത് അടിച്ചില്ലെന്ന സങ്കടത്തിൽ ലോട്ടറി എടുക്കാതെ പോകരുതെന്നും വീണ്ടും എടുക്കണമെന്നും ഏതെങ്കിലും ഒരു ദിവസം ഭാഗ്യം വന്നുച്ചേരുമെന്നും ദിനേശ് പറഞ്ഞു. പണം ലഭിച്ച ശേഷം നാട്ടിലെ നിർധനരായ കുടുംബങ്ങളെ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply