മൂന്ന് ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 200 രൂപയുടെ ഇടിവാണ് ഉണ്ടായത്.
ഇതോടെ സ്വർണവില വീണ്ടും 57,000 ത്തിന് താഴെ എത്തിയിരിക്കുകയാണ്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,920 രൂപയാണ്.
ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 25 രൂപ കുറഞ്ഞ് 7115 ലേക്കെത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 20 രൂപ കുറഞ്ഞ് 5875 രൂപയായി.അതേസമയം, വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 98 രൂപയാണ്.