കഞ്ചാവുമായി ബംഗാൾ സ്വദേശി   പിടിയിൽ

0

കൊച്ചി: വില്പനയ്ക്കെത്തിച്ച കഞ്ചാവുമായി വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി എസ്.കെ. സുമനെ (23) കൊച്ചി സിറ്റി ഡാൻസാഫ് പിടികൂടി. കാക്കനാട് ചിറ്റേത്തുകര മുളക്കാംപിള്ളി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. 2.078 കിലോ കഞ്ചാവും കണ്ടെടുത്തു.

കൊച്ചിസിറ്റി കേന്ദ്രികരിച്ച്  നടക്കുന്ന മയക്കുമരുന്ന് വിൽപ്പന  തടയുന്നതിന്റെ ഭാഗമായി കൊച്ചി സിറ്റി പോലീസ്   കമ്മീഷണർ പുട്ട വിമലാേതയ  IPS ന്റെ നിർദേശ പ്രകാരം ഡെപ്യൂട്ടി പോലീസ്  കമ്മീഷണർ സുദർശൻ IPS ന്റെ മേൽനോട്ടത്തിൽ നടത്തി വന്ന പരിശോധനയുടെ ഭാഗമായി നാർകോട്ടിക്സ് അസ്സിസ്റ്റ്‌ കമ്മീഷണരുടെ നേതൃത്വത്തിലുളള കൊച്ചി സിറ്റി  DANSAF ടീം  കാക്കനാട്  ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. 

    

Leave a Reply