വത്തിക്കാൻ: ത്രീഡിയിലൊരുങ്ങുന്ന ബൈബിൾ സിനിമ ‘ജീസസ് ആൻഡ് മദർ മേരി’യുടെ ടൈറ്റിൽ പോസ്റ്റർ ഫ്രാൻസിസ് മാർപാപ്പ പ്രകാശനം ചെയ്തു. ലോക സിനിമാ ചരിത്രത്തിൽ ആദ്യമായാണ് ത്രീഡിയിലൊരു ബൈബിൾ സിനിമ നിർമിക്കുന്നത്. വത്തിക്കാനിൽ നടന്ന ചടങ്ങിൽ സിനിമയുടെ നിർമാതാക്കാളും മറ്റ് അണിയറപ്രവർത്തകരും പങ്കെടുത്തു.
എല്ലാ ഭാഷകളിലും ഒരുക്കുന്ന ചിത്രം റാഫേൽ ഫിലിം പ്രൊഡക്ഷൻസാണ് നിർമിക്കുന്നത്. നിർമാതാവ് റാഫേൽ പോഴോലിപറമ്പിൽ മാർപാപ്പയ്‌ക്ക് അദ്ദേഹത്തിന്റെ ത്രീഡി ചിത്രവും സമ്മാനിച്ചു. തോമസ് ബെഞ്ചമിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഹിറ്റ് ചിത്രമായ അവതാറിലെ ദൃശ്യവിസ്മയം കൊണ്ട് സിനിമാസ്വാദകരെ ഞെട്ടിച്ച ചക്ക് കോമിസ്കിയാണ് ജീസസ് ആൻഡ് മദർ മേരിയുടെ ത്രീഡി കൈകാര്യം ചെയ്യുന്നത്. റാഫേൽ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന സിനിമയിൽ ഖത്തർ വ്യവസായിയായ ഡേവിഡ് ഇടകളത്തുരും യുഎഇ- ഇന്ത്യയിൽ നിന്നുമുള്ള പത്തോളം ആളുകളും സഹനിർമാതാക്കളാകും.